ക്രിസ്ത്യാനികളായി ജീവിക്കാം
അന്ത്യം അടുത്തുവരുമ്പോൾ ഉറച്ചുനിൽക്കുക
എന്തുകൊണ്ട് പ്രധാനം: ഭയജനകമായ സംഭവങ്ങളാണ് ഉടൻ അരങ്ങേറാൻ പോകുന്നത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ അവ നമ്മുടെ ധൈര്യവും യഹോവയിലുള്ള ആശ്രയവും പരിശോധിക്കും. വ്യാജമതങ്ങളുടെ നാശത്തോടെ മഹാകഷ്ടത ആരംഭിക്കും. (മത്ത 24:21; വെളി 17:16, 17) പ്രക്ഷുബ്ധമായ ആ സമയത്ത്, നമ്മൾ ശക്തമായ ഒരു ന്യായവിധി സന്ദേശം അറിയിച്ചേക്കാം. (വെളി 16:21) മാഗോഗിലെ ഗോഗ് നമ്മളെ ആക്രമിക്കുകയും ചെയ്യും. (യഹ 38:10-12, 14-16) അപ്പോൾ തന്റെ ജനത്തെ സംരക്ഷിക്കുന്നതിന് യഹോവ യുദ്ധം ചെയ്യും, അതാണു ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം.’ (വെളി 16:14, 16) ആ ഭാവിസംഭവങ്ങൾ നേരിടാനുള്ള ധൈര്യം നമുക്കുണ്ടായിരിക്കണമെങ്കിൽ, ഇപ്പോഴത്തെ പരിശോധനകളിൽ നമ്മൾ ഉറച്ചുനിൽക്കണം.
എങ്ങനെ ചെയ്യാം:
യഹോവയുടെ ഉന്നതമായ ധാർമികനിലവാരങ്ങൾക്കുവേണ്ടി ധൈര്യത്തോടെ നിലകൊള്ളുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുക.—യശ 5:20
സഹക്രിസ്ത്യാനികളുമൊത്ത് യഹോവയെ ആരാധിക്കുന്നതു മുടക്കരുത്.—എബ്ര 10:24, 25
യഹോവയുടെ സംഘടന തരുന്ന നിർദേശങ്ങൾ പെട്ടെന്നുതന്നെ അനുസരിക്കുക.—എബ്ര 13:17
യഹോവ കഴിഞ്ഞകാലത്ത് തന്റെ ജനത്തെ എങ്ങനെയാണു രക്ഷിച്ചത് എന്നു ധ്യാനിക്കുക.—2പത്ര 2:9
യഹോവയോടു പ്രാർഥിക്കുക, യഹോവയിൽ ആശ്രയിക്കുക.—സങ്ക 112:7, 8
ധൈര്യം പരീക്ഷിക്കപ്പെടുന്ന ഭാവിസംഭവങ്ങൾ—ശകലങ്ങൾ എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഒരു സഭ മറ്റു സഭകളോടു ലയിപ്പിച്ചപ്പോൾ ആ സഭയിലെ പ്രചാരകർക്ക് അനുസരിക്കാൻ ബുദ്ധിമുട്ടുള്ള ഏതു പരിശോധനയാണ് നേരിട്ടത്?
അനുസരിക്കുന്നത് ധൈര്യമുള്ളവരായിരിക്കാൻ സഹായിക്കുന്നത് എങ്ങനെ?
അർമഗെദോന്റെ സമയത്ത് ധൈര്യം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
നല്ല ധൈര്യം വേണ്ടിവരുന്ന ഭാവിസംഭവങ്ങൾക്കായി ഒരുങ്ങുക
യഹോവയുടെ രക്ഷാശക്തിയിലുള്ള വിശ്വാസം ബലപ്പെടുത്താൻ ഏതു ബൈബിൾവിവരണം നമ്മളെ സഹായിക്കും?—2ദിന 20:1-24