ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 19–20
പത്തു കല്പനകൾക്കു നിങ്ങളുടെ ജീവിതത്തിലുള്ള പ്രസക്തി
ക്രിസ്ത്യാനികൾ മോശയുടെ നിയമത്തിനു കീഴിലല്ല. (കൊലോ 2:13, 14) അങ്ങനെയെങ്കിൽ പത്തു കല്പനകളും മോശയുടെ നിയമത്തിലെ ബാക്കിയുള്ള നിയമങ്ങളും ഇക്കാലത്ത് ജീവിക്കുന്ന നമുക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
അവ ചില കാര്യങ്ങളെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം വെളിപ്പെടുത്തുന്നു
യഹോവ നമ്മിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്ന് അവ എടുത്തുകാട്ടുന്നു
സഹമനുഷ്യരോടു നമ്മൾ എങ്ങനെ ഇടപെടണമെന്ന് അവ കാണിച്ചുതരുന്നു
പത്തു കല്പനകളിൽനിന്ന് നിങ്ങൾ യഹോവയെക്കുറിച്ച് എന്താണു മനസ്സിലാക്കുന്നത്?