ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 23–24
ബഹുജനത്തിനു പിന്നാലെ പോകരുത്
ബഹുജനത്തിന്റെ സ്വാധീനത്തിൽപ്പെട്ട് നീതിന്യായകേസുകളിലെ സാക്ഷികൾ കള്ളസാക്ഷി പറയരുതെന്നും ന്യായാധിപന്മാർ അന്യായമായി വിധിക്കരുതെന്നും ഉള്ള യഹോവയുടെ മുന്നറിയിപ്പു ജീവിതത്തിലെ മറ്റു മേഖലകളിലും ബാധകമാണ്. കാരണം, ക്രിസ്ത്യാനികൾക്ക് ഈ ലോകത്തിന്റെ അഭക്തമായ ചിന്തകളും രീതികളും പകർത്താനുള്ള കടുത്ത സമ്മർദമുണ്ട്.—റോമ 12:2.
ബഹുജനത്തിന്റെ പിന്നാലെ പോകുന്നതു ബുദ്ധിയല്ലാത്തത് എന്തുകൊണ്ട്. . .
പരദൂഷണവും അടിസ്ഥാനമില്ലാത്ത കെട്ടുകഥകളും കേൾക്കുമ്പോൾ?
വസ്ത്രധാരണവും ഹെയർസ്റ്റൈലും വിനോദവും തിരഞ്ഞെടുക്കുമ്പോൾ?
മറ്റൊരു വംശത്തിലോ സംസ്കാരത്തിലോ ഉള്ള, വ്യത്യസ്തമായ സാമ്പത്തികസ്ഥിതിയുള്ള ആളുകളെക്കുറിച്ച് ചിന്തിക്കുകയോ അവരോട് ഇടപെടുകയോ ചെയ്യുമ്പോൾ?