വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജൂലൈ പേ. 3
  • സഹാനുഭൂതി കാണിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സഹാനുഭൂതി കാണിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • സമാനുഭാവം കരുണയും അനുകമ്പയും പ്രകടമാക്കാൻ സഹായിക്കുന്നു
    2002 വീക്ഷാഗോപുരം
  • ദൈവത്തിന്‌ സഹാനുഭൂതിയുണ്ടോ?
    2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനുഭാവം കാണിക്കുക
    ഉണരുക!—2020
  • ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ചോദ്യങ്ങൾ ചോദിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജൂലൈ പേ. 3

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം | ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ സന്തോഷം വർധിപ്പിക്കുക

സഹാനു​ഭൂ​തി കാണിക്കുക

മറ്റുള്ള​വ​രു​ടെ ചിന്തക​ളും വികാരങ്ങളും മുൻഗണനകളും ആവശ്യ​ങ്ങ​ളും മനസ്സി​ലാ​ക്കാ​നുള്ള കഴിവാണ്‌ സഹാനു​ഭൂ​തി. ഈ ഗുണം ആളുകൾക്ക്‌ പെട്ടെന്നു മനസ്സി​ലാ​ക്കാൻ പറ്റും. നമുക്ക്‌ ഒരാളെ സഹായി​ക്കാൻ ശരിക്കും ആഗ്രഹ​മു​ണ്ടെ​ങ്കിൽ സഹാനു​ഭൂ​തി കാണി​ക്കാൻ എളുപ്പ​മാ​യി​രി​ക്കും. ശുശ്രൂ​ഷ​യിൽ ഈ ഗുണം കാണി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ സ്‌നേ​ഹ​വും കരുത​ലും അനുക​രി​ക്കു​ക​യാണ്‌. അത്‌ യഹോ​വ​യി​ലേക്ക്‌ ആളുകളെ അടുപ്പി​ക്കും.—ഫിലി 2:4.

പഠിപ്പി​ക്കു​ന്ന സമയത്ത്‌ മാത്രമല്ല അവരോ​ടു സംസാ​രി​ക്കു​മ്പോ​ഴും അവർ പറയു​ന്നതു കേൾക്കു​മ്പോ​ഴും ഒക്കെ നമ്മൾ സഹാനു​ഭൂ​തി കാണി​ക്കണം. നമ്മുടെ മനോ​ഭാ​വ​ത്തി​ലും ആംഗ്യ​ങ്ങ​ളി​ലും മുഖഭാ​വ​ത്തി​ലും അതുണ്ടാ​യി​രി​ക്കണം. അവരുടെ കാര്യ​ത്തിൽ ആത്മാർഥ​മായ താത്‌പ​ര്യ​മെ​ടു​ത്തു​കൊണ്ട്‌ നമുക്ക്‌ സഹാനു​ഭൂ​തി കാണി​ക്കാ​നാ​കും. അതിന്‌, അവരുടെ ഇഷ്ടങ്ങളും വിശ്വാ​സ​ങ്ങ​ളും സാഹച​ര്യ​ങ്ങ​ളും മനസ്സി​ലാ​ക്കണം. അവർക്ക്‌ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കാം, ആവശ്യ​മെ​ങ്കിൽ വേണ്ട സഹായ​ങ്ങ​ളും ചെയ്‌തു​കൊ​ടു​ക്കാം. പക്ഷേ, ഒന്നിനും അവരെ നിർബ​ന്ധി​ക്കില്ല. അവർ നമ്മുടെ സഹായം സ്വീക​രിച്ച്‌ മാറ്റങ്ങൾ വരുത്തു​മ്പോൾ ശുശ്രൂ​ഷ​യി​ലെ നമ്മുടെ സന്തോഷം ഒന്നുകൂ​ടെ വർധി​ക്കും.

ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദി​ക്കാൻ നിങ്ങളു​ടെ വൈദ​ഗ്‌ധ്യം മെച്ച​പ്പെ​ടു​ത്തുക—സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തിൽ എന്ന വീഡി​യോ അവതരണം കാണുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ‘ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്‌ധ്യം മെച്ചപ്പെടുത്തുക—സഹാനുഭൂതി കാണിക്കുന്നതിൽ’ എന്ന വീഡിയോയിലെ ഒരു രംഗം. അന്നേ ദിവസം ബൈബിൾ പഠിക്കാൻ വയ്യാത്തത്‌ എന്തുകൊണ്ടാണെന്ന്‌ കോഫി ഷോപ്പിൽവെച്ച്‌ ഹണി വിശദീകരിക്കുന്നു.

    ഹണി വൈകി എത്തിയ​പ്പോൾ നീത എങ്ങനെ​യാണ്‌ സഹാനു​ഭൂ​തി കാണി​ച്ചത്‌?

  • ‘ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്‌ധ്യം മെച്ചപ്പെടുത്തുക—സഹാനുഭൂതി കാണിക്കുന്നതിൽ’ എന്ന വീഡിയോയിലെ ഒരു രംഗം. നീത സഹാനുഭൂതിയോടെ കേൾക്കുന്നു.

    ആകെ മടുത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌ പഠിക്കാൻ തോന്നു​ന്നി​ല്ലെന്നു ഹണി സൂചി​പ്പി​ച്ച​പ്പോൾ നീത എങ്ങനെ​യാണ്‌ സഹാനു​ഭൂ​തി കാണി​ച്ചത്‌?

  • ‘ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്‌ധ്യം മെച്ചപ്പെടുത്തുക—സഹാനുഭൂതി കാണിക്കുന്നതിൽ’ എന്ന വീഡിയോയിലെ ഒരു രംഗം. അലങ്കോലമായി കിടക്കുന്ന മുറി വൃത്തിയാക്കാൻ നീത ഹണിയെ സഹായിക്കുന്നു.

    നമ്മൾ കാണി​ക്കുന്ന സഹാനു​ഭൂ​തി ആളുകളെ യഹോ​വ​യി​ലേക്ക്‌ അടുപ്പിക്കും

    തനിക്ക്‌ അത്ര അടുക്കും ചിട്ടയും ഒന്നുമി​ല്ലെന്നു ഹണി പറഞ്ഞ​പ്പോൾ നീത എങ്ങനെ​യാണ്‌ സഹാനു​ഭൂ​തി കാണി​ച്ചത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക