ക്രിസ്ത്യാനികളായി ജീവിക്കാം
സഹോദരിമാർക്ക് എങ്ങനെ യഹോവയ്ക്കുവേണ്ടി കൂടുതൽ ചെയ്യാം?
രാജ്യപ്രവർത്തനത്തിൽ സഹോദരിമാർ ചെയ്യുന്ന കാര്യങ്ങൾ ചെറുതൊന്നുമല്ല! (സങ്ക 68:11) ധാരാളം ബൈബിൾപഠനങ്ങൾ അവർ നടത്തുന്നു. സാധാരണ മുൻനിരസേവകരിൽ ഭൂരിഭാഗവും സഹോദരിമാണ്. കഠിനാധ്വാനികളായ ആയിരക്കണക്കിന് സഹോദരിമാർ ബഥേലംഗങ്ങളായും മിഷനറിമാരായും പരിഭാഷകരായും നിർമാണമേഖലയിൽ സന്നദ്ധസേവകരോ ദാസരോ ഒക്കെയായും സേവിക്കുന്നു. പക്വതയുള്ള സഹോദരിമാർ തങ്ങളുടെ കുടുംബത്തെയും സഭയെയും ബലപ്പെടുത്തുന്നു. (സുഭ 14:1) സഹോദരിമാർക്ക് മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ ആയി സേവിക്കാനാകില്ലെങ്കിലും അവർക്ക് പല ആത്മീയലക്ഷ്യങ്ങളും വെക്കാനാകും. നിങ്ങൾ ഒരു സഹോദരിയാണെങ്കിൽ, ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ എന്തൊക്കെ വഴികളാണുള്ളത്?
ആത്മീയഗുണങ്ങൾ വളർത്തിയെടുക്കുക.—1തിമ 3:11; 1പത്ര 3:3-6
സഭയിലെ അനുഭവപരിചയം കുറഞ്ഞ സഹോദരിമാരെ സഹായിക്കുക.—തീത്ത 2:3-5
ശുശ്രൂഷയിലെ കഴിവുകൾ മെച്ചപ്പെടുത്താനും കൂടുതൽ സമയം ചെയ്യാനും ശ്രമിക്കുക
മറ്റൊരു ഭാഷ പഠിക്കുക
ആവശ്യം അധികമുള്ളിടത്തേക്ക് മാറിത്താമസിക്കുക
ബഥേലിൽ സേവിക്കാനോ ദിവ്യാധിപത്യ നിർമാണപ്രവർത്തനങ്ങളിൽ സഹായിക്കാനോ അപേക്ഷ കൊടുക്കുക
രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാൻ അപേക്ഷ കൊടുക്കുക
‘കർത്താവിന്റെ വേലയിൽ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകൾ’ എന്ന വീഡിയോ കാണുക. എന്നിട്ട് താഴെയുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുക:
ഓരോ സഹോദരിമാരും പറഞ്ഞ കാര്യങ്ങൾ നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിച്ചു?