വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 7
  • ദുശ്ശീലങ്ങൾ മറികടക്കാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദുശ്ശീലങ്ങൾ മറികടക്കാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • യഹോവയുമായി ഒരു ഉറ്റ സൗഹൃദം വളർത്താൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • പ്രാർഥിച്ചുകൊണ്ട്‌ യഹോവയുടെ സഹായം സ്വീകരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ചോദ്യങ്ങൾ ചോദിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 7

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം | ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ സന്തോഷം വർധിപ്പിക്കുക

ദുശ്ശീ​ലങ്ങൾ മറിക​ട​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായിക്കുക

ധാർമി​ക​മാ​യി ശുദ്ധരാ​യി​രി​ക്കു​ന്ന​വർക്കേ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടാ​യി​രി​ക്കാൻ കഴിയൂ. (1പത്ര 1:14-16) ബൈബിൾവി​ദ്യാർഥി​കൾ ദുശ്ശീ​ലങ്ങൾ മറിക​ട​ന്നാൽ അവരുടെ കുടും​ബ​ബ​ന്ധങ്ങൾ ശക്തമാ​കും, ആരോ​ഗ്യം മെച്ച​പ്പെ​ടും, പണച്ചെ​ല​വും കുറയും.

യഹോവ വെച്ചി​രി​ക്കുന്ന ധാർമി​ക​നി​ല​വാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​മ്പോൾ അതിന്റെ പിന്നിലെ കാരണ​ത്തെ​ക്കു​റി​ച്ചും അത്‌ അനുസ​രി​ച്ചാ​ലുള്ള പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുക. അവരുടെ ചിന്താ​രീ​തി​ക്കു മാറ്റം വരുത്താൻ ശ്രമി​ക്കുക, അപ്പോൾ യഹോവ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ ജീവി​ക്കാൻ അവർക്കു കഴിയും. (എഫ 4:22-24) എത്ര പഴകി​പ്പോയ ദുശ്ശീ​ല​മാ​ണെ​ങ്കി​ലും യഹോ​വ​യു​ടെ സഹായ​ത്താൽ അതിനെ മറിക​ട​ക്കാൻ കഴിയു​മെന്ന്‌ ഉറപ്പു​കൊ​ടു​ക്കുക. (ഫിലി 4:13) തെറ്റു ചെയ്യാൻ തോന്നു​മ്പോൾത്തന്നെ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ അവരോ​ടു പറയുക. പ്രലോ​ഭനം തോന്നാൻ സാധ്യ​ത​യുള്ള സാഹച​ര്യ​ങ്ങൾ മുന്നമേ തിരി​ച്ച​റിഞ്ഞ്‌ ഒഴിവാ​ക്കാൻ അവരെ സഹായി​ക്കാം. മോശം ശീലങ്ങൾ ഒഴിവാ​ക്കു​ന്ന​തോ​ടൊ​പ്പം പ്രയോ​ജനം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാ​നും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. യഹോ​വ​യു​ടെ സഹായ​ത്താൽ ബൈബിൾവി​ദ്യാർഥി​കൾ മാറ്റങ്ങൾ വരുത്തു​ന്നത്‌ കാണു​മ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും.

ദുശ്ശീലങ്ങൾ മറിക​ട​ക്കാൻ നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക എന്ന വീഡി​യോ അവതരണം കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • “ദുശ്ശീലങ്ങൾ മറികടക്കാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക” എന്ന വീഡിയോയിലെ ഒരു രംഗം. നീതയും ഹണിയും മൂപ്പന്മാരെ കാണുന്നു.

    ഹണിയിൽ വിശ്വാ​സ​മു​ണ്ടെന്ന്‌ മൂപ്പന്മാ​രും നീതയും എങ്ങനെ​യാണ്‌ കാണി​ച്ചത്‌?

  • “ദുശ്ശീലങ്ങൾ മറികടക്കാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക” എന്ന വീഡിയോയിലെ ഒരു രംഗം. നീത ഹണിയോടൊത്ത്‌ പഠിക്കുന്നു.

    നീത എങ്ങനെ​യാണ്‌ ഹണിയെ തുടർന്നും സഹായി​ച്ചത്‌?

  • “ദുശ്ശീലങ്ങൾ മറികടക്കാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക” എന്ന വീഡിയോയിലെ ഒരു രംഗം. ഹണി യഹോവയോട്‌ സഹായത്തിനായി പ്രാർഥിക്കുന്നു.

    ഹണി എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ സഹായം സ്വീക​രി​ച്ചത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക