ക്രിസ്ത്യാനികളായി ജീവിക്കാം
സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ധൈര്യത്തോടെ നിൽക്കുക
ഈ അവസാനകാലത്തെ ജീവിതം ബുദ്ധിമുട്ടു നിറഞ്ഞതാണ്. ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുക്കുംതോറും പ്രശ്‌നങ്ങൾ കൂടുകയേ ഉള്ളൂ. പലപല സാധനങ്ങളും നമുക്കു വേണ്ടത്ര ലഭിക്കാതെവരും. (ഹബ 3:16-18) സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ നിരുത്സാഹപ്പെട്ടുപോകാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും? അതിന് നമ്മൾ എപ്പോഴും നമ്മുടെ ദൈവമായ യഹോവയിൽ ആശ്രയിക്കണം. തന്റെ ദാസരെ സഹായിക്കുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. സാഹചര്യം എത്ര മോശമായാലും നമുക്കു വേണ്ടതു തരാൻ യഹോവയ്ക്കു കഴിയും.—സങ്ക 37:18, 19; എബ്ര 13:5, 6.
നിങ്ങൾക്ക് എന്തു ചെയ്യാം?
ജ്ഞാനത്തിനും പിന്തുണയ്ക്കും നല്ല തീരുമാനങ്ങളെടുക്കാനുള്ള സഹായത്തിനും ആയി യഹോവയോടു യാചിക്കുക.—സങ്ക 62:8
നിങ്ങൾ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത ജോലികൾപോലും ചെയ്യാൻ മനസ്സുള്ളവരായിരിക്കുക.—g 4/10 30-31, ചതുരങ്ങൾ
ആത്മീയകാര്യങ്ങൾ മുടക്കംകൂടാതെ ചെയ്യുക, എന്നു പറഞ്ഞാൽ എല്ലാ ദിവസവും ദൈവവചനം വായിക്കുക, മീറ്റിങ്ങുകൾക്കു ഹാജരാകുക, വയൽസേവനത്തിൽ ഏർപ്പെടുക
നിലനിൽക്കുന്ന ഒരു വീട് പണിയുക—“ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടുക” എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ചില കുടുംബങ്ങൾ എന്തൊക്കെ പ്രശ്‌നങ്ങൾ നേരിടുന്നു?
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്?
സാമ്പത്തികബുദ്ധിമുട്ടുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാം?