വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp21 നമ്പർ 3 പേ. 4-5
  • നിങ്ങളുടെ ഭാവി നിർണയിക്കുന്നത്‌ എന്താണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ ഭാവി നിർണയിക്കുന്നത്‌ എന്താണ്‌?
  • 2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പലരും വിശ്വ​സി​ക്കു​ന്നത്‌
  • ഗുണം ചെയ്‌തോ?
  • ഫെങ്‌ ഷ്വേ—അത്‌ ക്രിസ്‌ത്യാനികൾക്കുള്ളതോ?
    ഉണരുക!—2002
  • സുരക്ഷിതമായ ഒരു ഭാവി—എല്ലാവരുടെയും സ്വപ്‌നം
    2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ജ്യോതിഷം നിങ്ങളുടെ ഭാവി വെളിപ്പെടുത്തുന്നുവോ?
    ഉണരുക!—2005
  • പുനർജൻമം
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
കൂടുതൽ കാണുക
2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp21 നമ്പർ 3 പേ. 4-5
ചിത്രങ്ങൾ: 1. ഭാവി പറയുന്ന ഒരാൾ ടാരറ്റ്‌ കാർഡ്‌ വായിച്ച്‌ ഒരാൾക്ക്‌ ഭാവി പറഞ്ഞുകൊടുക്കുന്നു. 2. ഫെങ്ങ്‌ഷുയി കോമ്പസും ഒരു വീടിന്റെ രൂപരേഖയും. 3. മരിച്ചുപോയ പൂർവികനുവേണ്ടി ഒരാൾ ഭക്ഷണവും പൂക്കളും സുഗന്ധദ്രവ്യവും അർപ്പിക്കുന്നു.

നിങ്ങളു​ടെ ഭാവി നിർണ​യി​ക്കു​ന്നത്‌ എന്താണ്‌?

കാണാനാകാത്ത ചില ശക്തിക​ളാണ്‌ തങ്ങളുടെ ഭാവി നിയ​ന്ത്രി​ക്കു​ന്ന​തെന്ന്‌ അനേക​രും വിശ്വ​സി​ക്കു​ന്നു. അതു​കൊണ്ട്‌ ജീവി​ത​ത്തിൽ ഭാഗ്യം വരാൻ അവർ പല കാര്യങ്ങൾ ചെയ്‌തു​നോ​ക്കു​ന്നു.

പലരും വിശ്വ​സി​ക്കു​ന്നത്‌

ജ്യോ​തി​ഷം: ചില ആളുകൾ വിശ്വ​സി​ക്കു​ന്നത്‌, തങ്ങളുടെ ജനനസ​മ​യത്തെ നക്ഷത്ര​ങ്ങ​ളു​ടെ സ്ഥാനമാണ്‌ അവരുടെ ഭാവി നിർണ​യി​ക്കു​ന്നത്‌ എന്നാണ്‌. ഇനിയുള്ള ജീവി​ത​ത്തിൽ എന്തു സംഭവി​ക്കു​മെന്ന്‌ അറിയാൻ അവർ ജ്യോ​തി​ഷ​വും ജാതക​വും ഒക്കെ നോക്കു​ന്നു. അതുവഴി പ്രശ്‌നങ്ങൾ ഒഴിവാ​ക്കാ​മെ​ന്നും ജീവി​ത​വി​ജയം നേടാ​മെ​ന്നും അവർ കരുതു​ന്നു.

വാസ്‌തു​ശാ​സ്‌ത്രം: വീടോ കെട്ടി​ട​മോ ഒക്കെ ഒരു പ്രത്യേക രീതി​യിൽ പണിയു​ന്നതു തങ്ങൾക്കു വിജയ​വും സന്തോ​ഷ​വും നൽകു​മെ​ന്നാണ്‌ മറ്റു ചിലരു​ടെ വിശ്വാ​സം.a

പൂർവി​കാ​രാ​ധന: സംരക്ഷ​ണ​വും അനു​ഗ്ര​ഹ​വും കിട്ടാൻ തങ്ങളുടെ മരിച്ചു​പോയ പൂർവി​ക​രെ​യും പല പുണ്യാ​ള​ന്മാ​രെ​യും പ്രീതി​പ്പെ​ടു​ത്ത​ണ​മെന്ന്‌ ചിലർ വിചാ​രി​ക്കു​ന്നു. വിയറ്റ്‌നാ​മിൽ താമസി​ക്കുന്ന വാൻb പറയുന്നു: “പൂർവി​കരെ ആരാധി​ച്ചാൽ എനിക്കും മക്കൾക്കും ഇപ്പോൾത്തന്നെ നല്ലൊരു ജീവി​ത​വും സുരക്ഷി​ത​മായ ഭാവി​യും ഉണ്ടാകു​മെന്ന്‌ ഞാൻ വിശ്വ​സി​ച്ചു.”

പുനർജ​ന്മം: പലരും വിശ്വ​സി​ക്കു​ന്നത്‌, ഒരാൾ മരിച്ചാ​ലും അയാൾ പുനർജ​നി​ക്കു​മെ​ന്നും ആ ജീവി​ത​ച​ക്രം വീണ്ടും​വീ​ണ്ടും തുടരു​മെ​ന്നും ആണ്‌. കഴിഞ്ഞു​പോയ ഒരു ജന്മത്തിലെ പ്രവൃ​ത്തി​ക​ളു​ടെ ഫലമാണ്‌ ഇപ്പോൾ അനുഭ​വി​ക്കുന്ന നല്ലതും ചീത്തയും ആയ കാര്യങ്ങൾ എന്ന്‌ അവർ വിചാ​രി​ക്കു​ന്നു.

ഇതൊക്കെ വെറു​മൊ​രു അന്ധവി​ശ്വാ​സ​മാ​ണെന്ന്‌ പറയു​ന്ന​വർപോ​ലും കൈ​നോ​ട്ടം, ഓജോ​ബോർഡ്‌, ജാതകം, തത്തയെ​ക്കൊണ്ട്‌ ചീട്ട്‌ എടുപ്പി​ക്കുന്ന രീതി അങ്ങനെ പലതും ചെയ്‌തു​നോ​ക്കാ​റുണ്ട്‌. അങ്ങനെ​യെ​ങ്കി​ലും ഭാവി അറിയാൻ കഴിഞ്ഞാ​ലോ എന്നാണ്‌ അവർ ചിന്തി​ക്കു​ന്നത്‌.

ഗുണം ചെയ്‌തോ?

ഈ വിശ്വാ​സങ്ങൾ പിന്തു​ടർന്ന​വർക്കു നല്ലൊരു ജീവി​ത​വും സുരക്ഷി​ത​മായ ഭാവി​യും കിട്ടി​യോ?

വിയറ്റ്‌നാ​മിൽ താമസി​ക്കുന്ന ഹാവോ​യു​ടെ അനുഭവം നോക്കുക. ജീവി​ത​ത്തിൽ നല്ലതു വരാൻ അദ്ദേഹം ജ്യോ​തി​ഷ​വും ഫെങ്ങ്‌ഷു​യി​യും പൂർവി​കാ​രാ​ധ​ന​യും എല്ലാം നടത്തി. എന്നിട്ട്‌ വിജയി​ച്ചോ? ഹാവോ പറയുന്നു: “എന്റെ ബിസി​നെസ്സ്‌ ആകെ പൊളി​ഞ്ഞു. കടങ്ങളും കുന്നു​കൂ​ടി. കുടും​ബ​ത്തി​ലും പ്രശ്‌ന​ങ്ങ​ളാ​യി. അതോടെ ഞാനാകെ തകർന്നു​പോ​യി.”

ജ്യോ​തി​ഷ​ത്തി​ലും പുനർജ​ന്മ​ത്തി​ലും വിധി​യി​ലും ഫെങ്ങ്‌ഷു​യി​യി​ലും പൂർവി​കാ​രാ​ധ​ന​യി​ലും എല്ലാം വിശ്വ​സിച്ച ഒരാളാ​യി​രു​ന്നു തായ്‌വാ​നിൽനി​ന്നുള്ള ക്യുമിങ്‌. ഇതെക്കു​റി​ച്ചെ​ല്ലാം നന്നായി പഠിച്ച അദ്ദേഹം പറയുന്നു: “ഈ പഠിപ്പി​ക്ക​ലു​ക​ളും ആചാര​ങ്ങ​ളും ഒന്നും പരസ്‌പരം യോജി​ക്കു​ന്നില്ല. ശരിക്കും പറഞ്ഞാൽ ഇതു നമ്മളെ കുഴപ്പി​ക്കു​ന്ന​താണ്‌. പല ജ്യോ​തി​ഷ​പ്ര​വ​ച​ന​ങ്ങ​ളും തെറ്റു​ന്ന​താണ്‌ ഞാൻ കണ്ടിട്ടു​ള്ളത്‌. പുനർജ​ന്മ​വും ഏതാണ്ട്‌ അതു​പോ​ലെ​യാണ്‌. കഴിഞ്ഞ ജന്മത്തിൽ എന്താണ്‌ സംഭവി​ച്ച​തെന്ന്‌ ഒരാൾക്ക്‌ ഓർമ​യി​ല്ലെ​ങ്കിൽ, പിന്നെ എങ്ങനെ​യാണ്‌ അയാൾ അടുത്ത ജന്മത്തിൽ മാറ്റങ്ങൾ വരുത്തി നന്നായി ജീവി​ക്കുക?”

“ഈ പഠിപ്പി​ക്ക​ലു​ക​ളും ആചാര​ങ്ങ​ളും ഒന്നും പരസ്‌പരം യോജി​ക്കു​ന്നില്ല. ശരിക്കും പറഞ്ഞാൽ ഇതു നമ്മളെ കുഴപ്പി​ക്കു​ന്ന​താണ്‌.”—ക്യുമിങ്‌, തായ്‌വാൻ

ഹാവോ​യെ​യും ക്യുമി​ങി​നെ​യും പോലെ ഇന്നു പലരും, നമ്മുടെ ഭാവി നിർണ​യി​ക്കു​ന്നതു വിധി​യോ നക്ഷത്ര​ങ്ങ​ളോ മരിച്ചു​പോയ പൂർവി​ക​രോ പുനർജ​ന്മ​മോ ഒന്നുമ​ല്ലെന്ന്‌ തിരി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌. അതിനർഥം നല്ലൊരു ഭാവി​ക്കു​വേണ്ടി നമു​ക്കൊ​ന്നും ചെയ്യാ​നി​ല്ലെ​ന്നാ​ണോ?

തീരു​മാ​നം നിങ്ങളു​ടേ​താണ്‌

നമ്മുടെ ജീവി​ത​ത്തിൽ സംഭവി​ക്കുന്ന പല കാര്യ​ങ്ങ​ളു​ടെ മേലും നമുക്ക്‌ നിയ​ന്ത്ര​ണ​മില്ല. പക്ഷേ മിക്ക​പ്പോ​ഴും നമ്മളെ​ടു​ക്കുന്ന തീരു​മാ​നങ്ങൾ നമ്മുടെ ഭാവി​ജീ​വി​തത്തെ ബാധി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കോവിഡ്‌-19 പോലു​ള്ളൊ​രു പകർച്ച​വ്യാ​ധി പടർന്നു​പി​ടി​ക്കു​മ്പോൾ നമ്മൾ കൈകൾ കഴുകു​ന്ന​തും മാസ്‌ക്‌ ധരിക്കു​ന്ന​തും എന്തു​കൊ​ണ്ടാണ്‌? കാരണം ആ തീരു​മാ​നം നമ്മുടെ ജീവൻ രക്ഷിക്കു​മെന്ന്‌ നമുക്ക്‌ അറിയാം. അതു​കൊണ്ട്‌ ജീവി​ത​ത്തിൽ നമ്മളെ​ടു​ക്കുന്ന തീരു​മാ​നങ്ങൾ പ്രധാ​ന​മാണ്‌.

നമ്മൾ ഇപ്പോൾ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ത്താ​ലേ നമുക്കു നല്ലൊരു ഭാവി ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. ജ്ഞാനി​യായ ഒരു അധ്യാ​പകൻ ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ ഇതെക്കു​റിച്ച്‌ ഇങ്ങനെ​യാണ്‌ പറഞ്ഞത്‌: “ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.”c

നല്ല വിദ്യാ​ഭ്യാ​സ​വും പണവും ഒക്കെ ഉണ്ടെങ്കിൽ നല്ലൊരു ഭാവി ഉറപ്പാണ്‌ എന്ന്‌ പലരും വിചാ​രി​ക്കു​ന്നു. ഈ വഴി തിര​ഞ്ഞെ​ടു​ത്ത​വർക്ക്‌ അതു ഗുണം ചെയ്‌തോ?

a ഇതിനോടു സമാന​മായ ഫെങ്ങ്‌ഷു​യി എന്നൊരു രീതി ചൈന​യി​ലും മറ്റ്‌ ഏഷ്യൻ രാജ്യ​ങ്ങ​ളി​ലും ഉണ്ട്‌.

b ഈ ലേഖന​ത്തി​ലും പിൻവ​രു​ന്ന​വ​യി​ലും ചില പേരുകൾ യഥാർഥമല്ല.

c വിശുദ്ധഗ്രന്ഥമായ ബൈബി​ളി​ലെ ഗലാത്യർ 6:7-ൽനിന്നു​ള്ള​താണ്‌ ഈ വാക്കുകൾ. ഇതേ ആശയം പറയുന്ന ഒരു പഴഞ്ചൊല്ല്‌ കിഴക്കേ ഏഷ്യയിൽ ഉണ്ട്‌: തണ്ണിമത്തൻ നട്ടാൽ തണ്ണിമ​ത്തനേ കിട്ടൂ; ബീൻസ്‌ നട്ടാൽ ബീൻസേ കിട്ടൂ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക