മുകളിൽ ഇടത്ത്: Marek M. Berezowski/Anadolu Agency via Getty Images; താഴെ ഇടത്ത്: Halfpoint Images/Moment via Getty Images; center: Zhai Yujia/China News Service/VCG via Getty Images; മുകളിൽ വലത്ത്: Ismail Sen/Anadolu Agency via Getty Images; താഴെ വലത്ത്: E+/taseffski/via Getty Images
ഉണർന്നിരിക്കുക!
2023: ഉത്കണ്ഠകൾ സമ്മാനിച്ച ഒരു വർഷം—ബൈബിളിനു പറയാനുള്ളത്
2023-ൽ നടന്ന ലോകസംഭവങ്ങൾ, നമ്മൾ ഇന്ന് ജീവിക്കുന്നത് ബൈബിളിൽ പറയുന്ന “അവസാനകാലത്താണ്” എന്നു തെളിയിക്കുന്നു. (2 തിമൊഥെയൊസ് 3:1) നമ്മുടെ കാലത്ത് സംഭവിക്കുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളുമായി ഇന്നത്തെ സംഭവങ്ങൾ ചേർച്ചയിലായിരിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക.
ബൈബിളും ലോകസംഭവങ്ങളും
“യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും.”—മത്തായി 24:6.
“ലോകത്തിന്റെ പല ഭാഗങ്ങളിലും അക്രമാസക്തമായ കലാപങ്ങൾ വർധിച്ചുവരുകയാണ്.”a
“പൊതുജനത്തെ ആര് രക്ഷിക്കും?,” “ആഗോള സൈനിക ചെലവ് 2 ട്രില്യൺ ഡോളർ കടന്നു” എന്നീ ലേഖനങ്ങൾ കാണുക.
“ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ.”—മർക്കോസ് 13:8.
“2023-ന്റെ തുടക്കംമുതൽ ഇങ്ങോട്ട് നോക്കിയാൽ ഏഴിനു മുകളിൽ തീവ്രത രേഖപ്പെടുത്തിയ 13 ഭൂകമ്പങ്ങളാണ് ഇതുവരെ ഉണ്ടായത്. ഇത്രയധികം ഭൂകമ്പങ്ങൾ ഉണ്ടായ ഒരു വർഷം ഇതിനു മുമ്പ് രേഖപ്പെടുത്തിയിട്ടില്ല.”b
“തുർക്കിയിലും സിറിയയിലും വിനാശം വിതച്ച് വൻഭൂകമ്പങ്ങൾ” എന്ന ലേഖനം കാണുക.
‘പേടിപ്പിക്കുന്ന കാഴ്ചകൾ.’—ലൂക്കോസ് 21:11.
“ആഗോളതാപനത്തിന്റെ യുഗം അവസാനിച്ചു. ഇപ്പോൾ ആഗോളതിളപ്പ് വന്നെത്തി.”—അന്റോണിയോ ഗുട്ടെറസ്, യുഎൻ സെക്രട്ടറി ജനറൽ.c
“2023 വേനൽക്കാലത്തെ ആഗോള ഉഷ്ണതരംഗം” എന്ന ലേഖനം കാണുക.
‘ഭക്ഷ്യക്ഷാമങ്ങൾ.’—മത്തായി 24:7.
“2023: കുടുംബത്തെ പോറ്റാൻ പാടുപെടുന്നവർക്ക് അനിശ്ചിതത്വത്തിന്റെ മറ്റൊരു വർഷം.”d
“യുദ്ധവും കാലാവസ്ഥാവ്യതിയാനവും: ലോകം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിൽ” എന്ന ലേഖനം കാണുക.
“ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ”—2 തിമൊഥെയൊസ് 3:1.
“ലോകമെമ്പാടുമായി എട്ടിൽ ഒരാൾ വീതം ഏതെങ്കിലും വിധത്തിൽ മാനസികപ്രശ്നങ്ങൾ നേരിടുന്നു.”e
“താളംതെറ്റുന്ന കൗമാരമനസ്സുകൾ” എന്ന ലേഖനം കാണുക.
2024-ൽ നമുക്ക് എന്തു പ്രതീക്ഷിക്കാം?
2024-ൽ എന്തു സംഭവിക്കുമെന്ന് ആർക്കും ഉറപ്പിച്ച് പറയാനാകില്ല. എങ്കിലും ലോകസംഭവങ്ങൾ കാണിക്കുന്നത്, ഉടനെ ദൈവത്തിന്റെ രാജ്യം അഥവാ സ്വർഗീയ ഗവൺമെന്റ് ഇന്നുള്ള മനുഷ്യ ഗവൺമെന്റുകളെയെല്ലാം നീക്കുമെന്നും അങ്ങനെ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഉള്ള എല്ലാ കാരണങ്ങളും അവസാനിപ്പിക്കുമെന്നും ആണ്.—ദാനിയേൽ 2:44; വെളിപാട് 21:4.
അതുവരെ നമുക്ക് ഉത്കണ്ഠകൾ തോന്നുമ്പോൾ സഹായത്തിനായി ദൈവത്തിലേക്കു നോക്കാനാകും. ബൈബിൾ പറയുന്നു:
“എനിക്കു പേടി തോന്നുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.”—സങ്കീർത്തനം 56:3.
ദൈവത്തിൽ ആശ്രയിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം? കഷ്ടപ്പാടുകൾ ഇല്ലാത്ത ഒരു ഭാവിയെക്കുറിച്ച് ബൈബിൾ എന്താണ് ഉറപ്പു തരുന്നതെന്ന് മനസ്സിലാക്കുക. ബൈബിളിന്റെ വാഗ്ദാനങ്ങളിൽനിന്ന് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പ്രയോജനം നേടാൻ എങ്ങനെ കഴിയുമെന്ന് അറിയാൻ ഞങ്ങളുടെ സൗജന്യ ബൈബിൾപഠനപരിപാടി പരീക്ഷിച്ച് നോക്കുക.
a വിദേശകാര്യങ്ങൾ, “ഒരു യുദ്ധലോകം: ആഗോളകലാപത്തിനു പിന്നിൽ എന്താണ്?,” എമ്മാ വീൽസും പീറ്റർ സാലിസ്ബറിയും, 2023 ഒക്ടോബർ 30.
b ഭൂകമ്പ വാർത്തകൾ, “വർഷം 2023: രേഖപ്പെടുത്തിയ വലിയ ഭൂകമ്പങ്ങളുടെ എണ്ണം,” 2023 മേയ്.
c ഐക്യരാഷ്ട്ര സംഘടന, “കാലാവസ്ഥയെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ സെക്രട്ടറി ജനറലിന്റെ പ്രാരംഭ പരാമർശങ്ങൾ,” 2023 ജൂലൈ 27.
d ലോക ഭക്ഷ്യ പരിപാടി, “ആഗോള ഭക്ഷ്യ പ്രതിസന്ധി.”
e ലോകാരോഗ്യ സംഘടന, “ലോക മാനസികാരോഗ്യ ദിനം 2023,” 2023 ഒക്ടോബർ 10.