വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 143
  • പുകവ​ലി​ക്കു​ന്നത്‌ പാപമാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പുകവ​ലി​ക്കു​ന്നത്‌ പാപമാണോ?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബി​ളി​ന്റെ ഉത്തരം
  • വെറു​മൊ​രു രസത്തി​നു​വേണ്ടി കഞ്ചാവോ മറ്റു മയക്കു​മ​രു​ന്നു​ക​ളോ ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തെങ്കി​ലും പറയു​ന്നു​ണ്ടോ?
  • ആളുകൾ പുകവലിക്കുന്നതെന്തുകൊണ്ട്‌? അവർ വലിക്കരുതാത്തതെന്തുകൊണ്ട്‌?
    ഉണരുക!—1987
  • സിഗരറ്റുകൾ—നിങ്ങൾ അവയെ നിരസിക്കുന്നുവോ?
    ഉണരുക!—1996
  • പുകവലി—എന്താണ്‌ ദൈവത്തിന്റെ വീക്ഷണം?
    2014 വീക്ഷാഗോപുരം
  • പുകയിലയുടെ പ്രതിവാദികൾ ഊതിവീർപ്പിച്ച ബലൂണുകൾ വിക്ഷേപിക്കുന്നു
    ഉണരുക!—1995
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 143
സിഗരറ്റ്‌ വലിക്കുന്നു

പുകവ​ലി​ക്കു​ന്നത്‌ പാപമാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

പുകവലിയെക്കുറിച്ചോa ഏതെങ്കി​ലും വിധത്തി​ലുള്ള പുകയി​ല​യു​ടെ ഉപയോ​ഗ​ത്തെ​ക്കു​റി​ച്ചോ ബൈബിൾ ഒന്നും പറയു​ന്നില്ല. എങ്കിലും ദൈവം അനാ​രോ​ഗ്യ​ക​ര​വും അശുദ്ധ​വും ആയ ശീലങ്ങളെ അംഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അതു​കൊണ്ട്‌ പുകവലി ഒരു പാപമാ​യാണ്‌ ദൈവം കാണു​ന്ന​തെ​ന്നും മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്‌.

  • ജീവ​നോ​ടുള്ള ആദരവ്‌. “ദൈവ​മാണ്‌ എല്ലാവർക്കും ജീവനും ശ്വാസ​വും . . . നൽകു​ന്നത്‌.” (പ്രവൃ​ത്തി​കൾ 17:24, 25) ജീവൻ ദൈവ​ത്തി​ന്റെ ദാനമാ​യ​തു​കൊണ്ട്‌ പുകവ​ലി​പോ​ലെ അകാല​മ​ര​ണ​ത്തി​നി​ട​യാ​ക്കുന്ന യാതൊ​ന്നും നമ്മൾ ചെയ്യാൻ പാടില്ല. എന്നാൽ പുകവ​ലി​ക്കു​ന്ന​തി​ലൂ​ടെ എത്രയോ പേരാണു ലോകത്തു മരണമ​ട​യു​ന്നത്‌. അതെല്ലാം ഒഴിവാ​ക്കാ​വുന്ന മരണങ്ങ​ളല്ലേ?

  • അയൽക്കാ​ര​നോ​ടുള്ള സ്‌നേഹം. “നിന്നെ​പ്പോ​ലെ​തന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം.” (മത്തായി 22:39) മറ്റുള്ള​വ​രു​ടെ അടുത്ത്‌ നിന്ന്‌ പുകവ​ലി​ക്കു​ന്നത്‌ അവരോ​ടുള്ള സ്‌നേ​ഹമല്ല. പുകവ​ലി​ക്കാ​രൻ വലിച്ചു​വി​ടുന്ന പുക സ്ഥിരം ശ്വസി​ക്കു​ന്ന​വർക്ക്‌ പുകവ​ലി​ക്കാർക്കു​ണ്ടാ​കുന്ന അതേ രോഗ​ങ്ങ​ളു​ണ്ടാ​കാ​നുള്ള സാധ്യത കൂടു​ത​ലാണ്‌.

  • വിശു​ദ്ധ​രാ​യി​രി​ക്കണം. ‘നിങ്ങളു​ടെ ശരീര​ങ്ങളെ വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വും ആയ ജീവനുള്ള ബലിയാ​യി അർപ്പിക്കുക.’ (റോമർ 12:1) “ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രിച്ച്‌ ദൈവ​ഭ​യ​ത്തോ​ടെ നമ്മുടെ വിശുദ്ധി പരിപൂർണ​മാ​ക്കാം.” (2 കൊരി​ന്ത്യർ 7:1) വിശു​ദ്ധ​രാ​യി​രി​ക്കു​ന്ന​വർക്കു ചേരു​ന്നതല്ല പുകവലി. ഇതു മനുഷ്യർക്ക്‌ ആവശ്യ​മുള്ള ഒരു കാര്യ​വു​മല്ല. പുകവ​ലി​ക്കു​ന്നവർ ശരീര​ത്തി​നു വലിയ ദോഷം ചെയ്യുന്ന വിഷപ​ദാർഥങ്ങൾ മനഃപൂർവം ഉള്ളി​ലേക്കു വലിച്ചു​ക​യ​റ്റു​ക​യാണ്‌.

വെറു​മൊ​രു രസത്തി​നു​വേണ്ടി കഞ്ചാവോ മറ്റു മയക്കു​മ​രു​ന്നു​ക​ളോ ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തെങ്കി​ലും പറയു​ന്നു​ണ്ടോ?

കഞ്ചാവി​ന്റെ​യോ അതു​പോ​ലുള്ള മറ്റു മയക്കു​മ​രു​ന്നു​ക​ളു​ടെ​യോ പേരൊ​ന്നും ബൈബി​ളി​ലില്ല. എന്നാൽ വിനോ​ദ​ത്തി​നു​വേണ്ടി ആസക്തി​യു​ള​വാ​ക്കുന്ന ഇത്തരം പദാർഥങ്ങൾ ഉപയോ​ഗി​ക്കാൻ പാടി​ല്ലെന്നു വ്യക്തമാ​ക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്‌. മുകളിൽ പറഞ്ഞ തത്ത്വങ്ങ​ളോ​ടൊ​പ്പം പിൻവ​രു​ന്ന​വ​യും ബാധക​മാണ്‌:

  • മനസ്സും ചിന്തയും നിയ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കണം. “നിന്റെ ദൈവ​മായ യഹോ​വയെ നീ . . . നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.” (മത്തായി 22:37, 38) “നല്ല സുബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക.” (1 പത്രോസ്‌ 1:13) മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ന്ന​വർക്കു മനസ്സിനെ പൂർണ​മാ​യി നിയ​ന്ത്രി​ക്കാ​നാ​വി​ല്ലെന്നു മാത്രമല്ല പലരും അതിന്‌ അടിമ​ക​ളാ​കു​ക​പോ​ലും ചെയ്യുന്നു. നല്ല ചിന്തകൾക്കു പകരം അവരുടെ മനസ്സു മുഴുവൻ മയക്കു​മ​രുന്ന്‌ ഒപ്പിക്കു​ന്ന​തും ഉപയോ​ഗി​ക്കു​ന്ന​തും ഒക്കെയാ​യി​രി​ക്കും.—ഫിലി​പ്പി​യർ 4:8.

  • നിയമങ്ങൾ അനുസ​രി​ക്കണം. ‘ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും കീഴ്‌പെ​ട്ടി​രു​ന്നു​കൊണ്ട്‌ അനുസ​രണം കാണി​ക്കുക.’ (തീത്തോസ്‌ 3:1) പല സ്ഥലങ്ങളി​ലും ചില മയക്കു​മ​രു​ന്നു​കൾ നിരോ​ധി​ച്ചി​രി​ക്കു​ന്നു. ദൈവത്തെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ങ്കിൽ നമ്മൾ അധികാ​രി​കളെ അനുസ​രി​ക്കണം.—റോമർ 13:1.

പുകയി​ല​യും നിങ്ങളു​ടെ ആരോ​ഗ്യ​വും

ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ കണക്കനു​സ​രിച്ച്‌ ഓരോ വർഷവും പുകയി​ല​യു​ടെ ഉപയോ​ഗം മൂലമു​ണ്ടാ​കുന്ന രോഗ​ങ്ങൾകൊണ്ട്‌ 60 ലക്ഷം ആളുകൾ മരിക്കു​ന്നു. ഇതിൽ 6 ലക്ഷത്തി​ല​ധി​കം പേർ മരിക്കു​ന്നത്‌ പുകവ​ലി​ക്കാർ വലിച്ചു​വി​ടുന്ന പുക​കൊണ്ട്‌ മാത്ര​മാണ്‌. പുകയി​ല​യു​ടെ ഉപയോ​ഗം അവരു​ടെ​യും അവർക്ക്‌ അടുത്തു​ള്ള​വ​രു​ടെ​യും ആരോ​ഗ്യ​ത്തെ ബാധി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നോക്കാം.

കാൻസർ. പുകയി​ല​യു​ടെ പുകയിൽ കാൻസ​റി​നു കാരണ​മായ 50-ലധികം രാസപ​ദാർഥ​ങ്ങ​ളുണ്ട്‌. ഈ പുകയാണ്‌ “ശ്വാസ​കോ​ശാർബു​ദ​ങ്ങ​ളിൽ 90 ശതമാ​ന​ത്തി​നും കാരണ​മെന്നു കരുത​പ്പെ​ടുന്ന”തായി ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു. കൂടാതെ വായ്‌, ശ്വാസ​നാ​ളം, അന്നനാളം, ശബ്ദനാളം, തൊണ്ട, കരൾ, ആഗ്നേയ​ഗ്രന്ഥി, മൂത്രാ​ശയം എന്നീ ഭാഗങ്ങ​ളി​ലെ കാൻസ​റി​നും ഇതു കാരണ​മാ​യേ​ക്കാം.

ശ്വസന​സം​ബ​ന്ധ​മാ​യ രോഗങ്ങൾ. പുകയി​ല​യു​ടെ പുക ന്യൂ​മോ​ണി​യ​യും ഇൻഫ്‌ളു​വൻസ​യും പോലുള്ള ശ്വസന​സം​ബ​ന്ധ​മായ രോഗ​ങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. സ്ഥിരമാ​യി പുകയി​ല​യു​ടെ പുക ശ്വസി​ക്കുന്ന കുട്ടി​ക​ളിൽ ആസ്‌മ​യ്‌ക്കും വിട്ടു​മാ​റാത്ത ചുമയ്‌ക്കും ഉള്ള സാധ്യത കൂടു​ത​ലാണ്‌. കൂടാതെ ഇത്‌ അവരുടെ ശ്വാസ​കോ​ശ​ത്തി​ന്റെ വളർച്ച​യെ​യും പ്രവർത്ത​ന​ത്തെ​യും പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ക​യും ചെയ്യും.

ഹൃ​ദ്രോ​ഗം. പുകവ​ലി​ക്കാർക്ക്‌ മസ്‌തി​ഷ്‌കാ​ഘാ​ത​മോ ഹൃ​ദ്രോ​ഗ​മോ ഉണ്ടാകാ​നുള്ള സാധ്യത വളരെ കൂടു​ത​ലാണ്‌. പുകയി​ല​യു​ടെ പുകയി​ലുള്ള കാർബൺ മോ​ണോ​ക്‌​സൈഡ്‌ എളുപ്പം ശ്വാസ​കോ​ശ​ത്തിൽനിന്ന്‌ രക്തത്തിൽ കലരും. അതു രക്തത്തിലെ ഓക്‌സി​ജന്റെ അളവു കുറയ്‌ക്കും. അപ്പോൾ ശരീര​ത്തിന്‌ ആവശ്യ​മായ ഓക്‌സി​ജൻ നൽകാൻ ഹൃദയം കിണഞ്ഞു പരി​ശ്ര​മി​ക്കേ​ണ്ടി​വ​രും.

ഗർഭസ്ഥ​ശി​ശു​വി​നെ ബാധി​ക്കും. ഗർഭകാ​ലത്തു പുകവ​ലി​ക്കുന്ന സ്‌ത്രീ​ക​ളു​ടെ കുട്ടികൾ മാസം തികയാ​തെ പിറ​ന്നേ​ക്കാം. തൂക്കക്കു​റ​വോ മുച്ചു​ണ്ടു​പോ​ലുള്ള ജനന​വൈ​ക​ല്യ​ങ്ങ​ളോ ഉണ്ടാകാ​നുള്ള സാധ്യ​ത​യും കൂടു​ത​ലാണ്‌. ഇത്തരം കുട്ടി​കൾക്ക്‌ ശ്വസന​സം​ബ​ന്ധ​മായ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യേ​ക്കാം. ഉറക്കത്തിൽ പെട്ടെന്നു മരിച്ചു​പോ​യെ​ന്നും (sudden infant death syndrome) വരാം.

a പുകവലി എന്നതു​കൊണ്ട്‌ ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌ സിഗരറ്റ്‌, ബീഡി, ചുരുട്ട്‌, പുകയി​ല​ക്കു​ഴൽ, ഹുക്ക എന്നിവ​യിൽനിന്ന്‌ പുകയി​ല​യു​ടെ പുക മനഃപൂർവം ശ്വസി​ക്കു​ന്ന​തി​നെ​യാണ്‌. എങ്കിലും ചർച്ച ചെയ്യുന്ന തത്ത്വങ്ങൾ മുറു​ക്കാൻ, മൂക്കി​പ്പൊ​ടി, നിക്കോ​ട്ടി​ന​ട​ങ്ങിയ ഇലക്‌​ട്രോ​ണിക്‌ സിഗരറ്റ്‌ എന്നിവ​യ്‌ക്കും സമാന​മായ മറ്റ്‌ ഉത്‌പ​ന്ന​ങ്ങൾക്കും ബാധക​മാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക