വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 159
  • മൃഗങ്ങൾ സ്വർഗ​ത്തിൽ പോകുമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മൃഗങ്ങൾ സ്വർഗ​ത്തിൽ പോകുമോ?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബി​ളി​ന്റെ ഉത്തരം
  • മൃഗങ്ങൾക്കു ദേഹി അഥവാ ആത്മാവ്‌ ഉണ്ടോ?
  • ദേഹിക്കു മരണമു​ണ്ടോ?
  • മൃഗങ്ങൾ പാപം ചെയ്യു​മോ?
  • മൃഗങ്ങളെ ഉപദ്ര​വി​ക്കു​ന്നതു ശരിയാ​ണോ?
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2003 വീക്ഷാഗോപുരം
  • മൃഗങ്ങളോടുള്ള ക്രൂരത—അതു തെറ്റാണോ?
    ഉണരുക!—1998
  • മാംസം കഴിക്കുന്നതു തെറ്റാണോ?
    ഉണരുക!—1997
  • ഓമനമൃഗങ്ങൾ സമനിലയോടു കൂടിയ വീക്ഷണം പുലർത്തുക
    ഉണരുക!—2004
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 159
ഒരു പട്ടി

മൃഗങ്ങൾ സ്വർഗ​ത്തിൽ പോകുമോ?

ബൈബി​ളി​ന്റെ ഉത്തരം

ബൈബിൾ പഠിപ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ മനുഷ്യർ മാത്രമേ സ്വർഗ​ത്തിൽ പോകു​ക​യു​ള്ളൂ. അതും കുറച്ച്‌ പേർ മാത്രം. (വെളി​പാട്‌ 14:1, 3) യേശു​വി​നോ​ടൊ​പ്പം രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയി ഭരിക്കാ​നാണ്‌ അവർ പോകു​ന്നത്‌. (ലൂക്കോസ്‌ 22:28-30; വെളി​പാട്‌ 5:9, 10) ബാക്കി​യുള്ള മനുഷ്യർ ഭൂമി​യി​ലെ പറുദീ​സ​യി​ലേക്കു പുനരു​ത്ഥാ​നം ചെയ്യും.—സങ്കീർത്തനം 37:11, 29.

ബൈബി​ളിൽ ഒരിട​ത്തും ഓമന​മൃ​ഗങ്ങൾ സ്വർഗ​ത്തിൽ പോകു​മെന്നു പറഞ്ഞി​ട്ടില്ല. അതിന്റെ കാരണം ‘സ്വർഗീ​യ​വി​ളിക്ക്‌’ യോഗ്യത നേടാൻ മൃഗങ്ങൾക്കു കഴിയില്ല. (എബ്രായർ 3:1) യോഗ്യത നേടു​ന്ന​തിൽ അറിവും വിശ്വാ​സ​വും ദൈവം പറയു​ന്നത്‌ അനുസ​രി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. (മത്തായി 19:17; യോഹ​ന്നാൻ 3:16; 17:3) എന്നേക്കും ജീവി​ക്കാൻ പറ്റുന്ന രീതി​യിൽ സൃഷ്ടി​ച്ചി​രി​ക്കു​ന്നതു മനുഷ്യ​രെ മാത്ര​മാണ്‌.—ഉൽപത്തി 2:16, 17; 3:22, 23.

ഇനി, ഭൂമി​യി​ലെ സൃഷ്ടികൾ സ്വർഗ​ത്തിൽ പോക​ണ​മെ​ങ്കിൽ പുനരു​ത്ഥാ​ന​പ്പെ​ടണം. (1 കൊരി​ന്ത്യർ 15:42) ചില പുനരു​ത്ഥാ​നങ്ങൾ നടന്നതി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. (1 രാജാ​ക്ക​ന്മാർ 17:17-24; 2 രാജാ​ക്ക​ന്മാർ 4:32-37; 13:20, 21; ലൂക്കോസ്‌ 7:11-15; 8:41, 42, 49-56; യോഹ​ന്നാൻ 11:38-44; പ്രവൃ​ത്തി​കൾ 9:36-42; 20:7-12) അതിൽ മൃഗങ്ങ​ളില്ല, മനുഷ്യർ മാത്ര​മാ​ണു​ള്ളത്‌.

  • മൃഗങ്ങൾക്കു ദേഹി അഥവാ ആത്മാവ്‌ ഉണ്ടോ?

  • ദേഹിക്കു മരണമു​ണ്ടോ?

  • മൃഗങ്ങൾ പാപം ചെയ്യു​മോ?

  • മൃഗങ്ങളെ ഉപദ്ര​വി​ക്കു​ന്നതു ശരിയാ​ണോ?

മൃഗങ്ങൾക്കു ദേഹി അഥവാ ആത്മാവ്‌ ഉണ്ടോ?

ഇല്ല. മനുഷ്യ​രും മൃഗങ്ങ​ളും ദേഹികൾ ആണെന്ന്‌ ബൈബിൾ പറയുന്നു. (സംഖ്യ 31:28) ആദ്യമ​നു​ഷ്യ​നായ ആദാമി​നെ സൃഷ്ടി​ച്ച​പ്പോൾ ദൈവം ഒരു ദേഹിയെ കൊടു​ത്തു എന്നല്ല, ആദാം ജീവനുള്ള ‘ദേഹി ആയിത്തീർന്നു’ എന്നാണു പറയു​ന്നത്‌. (ഉൽപത്തി 2:7, അടിക്കു​റിപ്പ്‌) അതു​കൊണ്ട്‌ ദേഹി എന്നു പറഞ്ഞാൽ ‘നിലത്തെ പൊടി​യും’ ‘ജീവശ്വാ​സ​വും’ ചേർന്ന ഒന്നാണ്‌.

ദേഹിക്കു മരണമു​ണ്ടോ?

ഉണ്ട്‌. ദേഹി മരിക്കു​മെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (ലേവ്യ 21:11, അടിക്കു​റിപ്പ്‌; യഹസ്‌കേൽ 18:20) മരിക്കു​മ്പോൾ മനുഷ്യ​രും മൃഗങ്ങ​ളും പൊടി​യി​ലേക്കു തിരികെ പോകു​ന്നു. (സഭാ​പ്ര​സം​ഗകൻ 3:19, 20) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ അവ ഇല്ലാതാ​കു​ന്നു.

മൃഗങ്ങൾ പാപം ചെയ്യു​മോ?

ഇല്ല. പാപം ചെയ്യുക എന്നു പറഞ്ഞാൽ ദൈവം പറയു​ന്ന​തിന്‌ എതിരെ ചിന്തി​ക്കു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യുക എന്നാണ്‌. ധാർമി​ക​കാ​ര്യ​ങ്ങ​ളിൽ ചിന്തിച്ച്‌ തീരു​മാ​ന​മെ​ടു​ക്കാൻ കഴിവുള്ള സൃഷ്ടി​കൾക്കേ പാപം ചെയ്യാൻ പറ്റുക​യു​ള്ളൂ. പക്ഷേ മൃഗങ്ങൾക്ക്‌ അതിനുള്ള കഴിവില്ല. അവയുടെ ചുരു​ങ്ങിയ ജീവി​ത​കാ​ലത്ത്‌ അവ സഹജജ്ഞാ​ന​ത്തി​നു ചേർച്ച​യി​ലാ​ണു പ്രവർത്തി​ക്കു​ന്നത്‌. (2 പത്രോസ്‌ 2:12) അവയുടെ ജീവി​ത​കാ​ലം തീരു​മ്പോൾ അവ ചാകുന്നു.

മൃഗങ്ങളെ ഉപദ്ര​വി​ക്കു​ന്നതു ശരിയാ​ണോ?

അല്ല. മനുഷ്യർക്കു മൃഗങ്ങ​ളു​ടെ മേൽ അധികാ​രം കൊടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അവയെ ഉപദ്ര​വി​ക്കാ​നുള്ള അധികാ​രം കൊടു​ത്തി​ട്ടില്ല. (ഉൽപത്തി 1:28; സങ്കീർത്തനം 8:6-8) ദൈവം ഓരോ ജീവി​ക​ളെ​യും വിലയു​ള്ള​താ​യി കാണുന്നു, അത്‌ ഒരു ചെറിയ പക്ഷിയാ​ണെ​ങ്കിൽപ്പോ​ലും. (യോന 4:11; മത്തായി 10:29) ദൈവത്തെ ആരാധി​ക്കു​ന്നവർ മൃഗങ്ങ​ളോട്‌ എങ്ങനെ പെരു​മാ​റ​ണ​മെന്നു ദൈവം പറഞ്ഞി​ട്ടുണ്ട്‌.— പുറപ്പാട്‌ 23:12; ആവർത്തനം 25:4; സുഭാ​ഷി​തങ്ങൾ 12:10.

മൃഗങ്ങ​ളെ​ക്കു​റിച്ച്‌ പറയുന്ന ബൈബിൾവാ​ക്യ​ങ്ങൾ

ഉൽപത്തി 1:28 “തുടർന്ന്‌ അവരെ അനു​ഗ്ര​ഹിച്ച്‌ ദൈവം ഇങ്ങനെ കല്‌പി​ച്ചു: ‘നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കി​ഭ​രിച്ച്‌ കടലിലെ മത്സ്യങ്ങ​ളു​ടെ മേലും ആകാശ​ത്തി​ലെ പറവക​ളു​ടെ മേലും ഭൂമി​യിൽ കാണുന്ന എല്ലാ ജീവി​ക​ളു​ടെ മേലും ആധിപ​ത്യം നടത്തുക.’”

അർഥം: ദൈവം മനുഷ്യ​നു മൃഗങ്ങ​ളു​ടെ മേൽ അധികാ​രം കൊടു​ത്തി​രി​ക്കു​ന്നു.

സംഖ്യ 31:28: “യുദ്ധത്തി​നു പോയ സൈനി​കർക്കു ലഭിച്ച മനുഷ്യർ, കന്നുകാ​ലി​കൾ, കഴുതകൾ, ആടുകൾ എന്നിവ​യിൽനിന്ന്‌ 500-ൽ ഒരു ദേഹിയെ വീതം . . . ഒരു നികു​തി​യാ​യി എടുക്കണം.”

അർഥം: മനുഷ്യ​രും മൃഗങ്ങ​ളും ദേഹി​ക​ളാണ്‌.

സുഭാ​ഷി​ത​ങ്ങൾ 12:10: “നീതി​മാൻ തന്റെ വളർത്തു​മൃ​ഗ​ങ്ങളെ നന്നായി നോക്കു​ന്നു.”

അർഥം: നല്ല മനുഷ്യർ ഓമന​മൃ​ഗ​ങ്ങ​ളെ​യും മറ്റു ജീവി​ക​ളെ​യും ഉപദ്ര​വി​ക്കില്ല.

മത്തായി 10:29: “നിസ്സാ​ര​വി​ല​യുള്ള ഒരു നാണയ​ത്തു​ട്ടി​നല്ലേ രണ്ടു കുരു​വി​കളെ വിൽക്കുന്നത്‌? എങ്കിലും അവയിൽ ഒന്നു​പോ​ലും നിങ്ങളു​ടെ പിതാവ്‌ അറിയാ​തെ നിലത്ത്‌ വീഴില്ല.”

അർഥം: ദൈവം ചെറിയ പക്ഷിക​ളുൾപ്പെടെ എല്ലാ ജീവി​ക​ളെ​യും ശ്രദ്ധി​ക്കു​ക​യും അവയ്‌ക്കു​വേണ്ടി കരുതു​ക​യും ചെയ്യുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക