വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwwd ലേഖനം 32
  • മാലി പക്ഷിയു​ടെ കൂട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാലി പക്ഷിയു​ടെ കൂട്‌
  • ആരുടെ കരവിരുത്‌?
  • സമാനമായ വിവരം
  • ‘എന്റെ വചനത്തിൽ നിലനിൽക്കുക’
    2003 വീക്ഷാഗോപുരം
  • ഫലകരമായ രീതി ഉപയോഗിക്കുക
    2012 നമ്മുടെ രാജ്യശുശ്രൂഷ
  • രാജ്യവിത്തു വിതയ്‌ക്കൽ
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • എന്റെ തേനീച്ചകൾ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു!
    ഉണരുക!—1998
ആരുടെ കരവിരുത്‌?
ijwwd ലേഖനം 32
മാലി പക്ഷി.

Albert Wright/iStock via Getty Images

ആരുടെ കരവി​രുത്‌?

മാലി പക്ഷിയു​ടെ കൂട്‌

തെക്കൻ ഉൾനാടൻ ഓസ്‌​ട്രേ​ലി​യ​യിൽ കണ്ടുവ​രുന്ന മാലി പക്ഷികൾ അവയുടെ കൂടിന്റെ താപനില ഏകദേശം 34 ഡിഗ്രി സെൽഷ്യസ്‌ ആയി നിലനി​റു​ത്തു​ന്നു. വർഷം മുഴുവൻ രാവും പകലും ഇതേ താപനില നിലനി​റു​ത്താൻ ഈ പക്ഷിക്ക്‌ എങ്ങനെ​യാ​ണു കഴിയു​ന്നത്‌?

ഓരോ ശൈത്യ​കാ​ല​ത്തും ഈ പക്ഷികൾ ഒരു മീറ്റർ (മൂന്ന്‌ അടി) ആഴവും മൂന്നു മീറ്റർ (പത്ത്‌ അടി) വീതി​യും ഉള്ള ഒരു കുഴി​യു​ണ്ടാ​ക്കു​ന്നു. എന്നിട്ട്‌ ആൺ മാലി പക്ഷി പുല്ലും ഇലകളും മറ്റു സസ്യപ​ദാർഥ​ങ്ങ​ളും കൊണ്ട്‌ ആ കുഴി നിറയ്‌ക്കു​ന്നു. ശൈത്യ​കാ​ല​ത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും ഈ സസ്യപ​ദാർഥങ്ങൾ മഴയിൽ നനഞ്ഞ്‌ കുതിർന്നി​ട്ടു​ണ്ടാ​കും. ആ സമയത്ത്‌ ആൺ മാലി പക്ഷി അതിൽ ഒരു ചെറിയ കുഴി​യു​ണ്ടാ​ക്കു​ന്നു. പെൺ മാലി പക്ഷിക്കു മുട്ടയി​ടു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ അത്‌. എന്നിട്ട്‌ കുഴി​യിൽ മണലിട്ട്‌ ഒരു കൂന​പോ​ലെ​യാ​ക്കും. അധികം​വൈ​കാ​തെ ഈ സസ്യപ​ദാർഥങ്ങൾ ജീർണി​ക്കു​ക​യും അതു ചൂടാ​കു​ക​യും ചെയ്യും. അങ്ങനെ അത്‌ ഒരു പ്രകൃ​തി​ദ​ത്ത​മായ ഇൻകു​ബേ​റ്റർപോ​ലെ പ്രവർത്തി​ക്കും.

രണ്ടു മാലി പക്ഷികളും അവയുടെ കൂടിന്റെ ഘടനയും. എ. മുട്ടയിടാനുള്ള കുഴിയിൽ മൂന്നു മുട്ടകൾ. ബി. മുട്ടിയിടാനുള്ള കുഴിക്കു ചുറ്റും ജീർണിച്ച സസ്യപദാർഥങ്ങൾ. സി. മുട്ടയിടാനുള്ള കുഴിക്കു മുകളിൽ മണ്ണിട്ടിരിക്കുന്നു. ഡി. ആൺ മാലി പക്ഷി നഖങ്ങൾ ഉപയോഗിച്ച്‌ കൂടിനു മുകളിലേക്കു മണ്ണു മാന്തിയിടുമ്പോൾ പെൺ മാലി പക്ഷി നോക്കി നിൽക്കുന്നു.

മുട്ട (എ) വിരി​യാ​നാ​യി സൂര്യന്റെ ചൂടും ജീർണി​ക്കുന്ന സസ്യപ​ദാർഥ​ങ്ങ​ളു​ടെ (ബി) ചൂടും മാലി പക്ഷികൾ ഉപയോ​ഗി​ക്കു​ന്നു. കൂനയാ​യി കൂട്ടി​യി​ടുന്ന മണ്ണിന്റെ (സി) അളവ്‌ ക്രമീ​ക​രി​ച്ചു​കൊണ്ട്‌ മാലി പക്ഷികൾ അതിന്റെ മുട്ടകൾ മാസങ്ങ​ളോ​ളം ഏകദേശം 34 ഡിഗ്രി താപനി​ല​യിൽ സൂക്ഷി​ക്കു​ന്നു. അതിനു​വേണ്ടി ഈ പക്ഷികൾ അവയുടെ നഖങ്ങൾ ഉപയോ​ഗിച്ച്‌ വലിയ അളവി​ലുള്ള മണ്ണ്‌ മാന്തി മാറ്റു​ക​യും അതു തിരി​ച്ചി​ടു​ക​യും ചെയ്യുന്നു. (ഡി)

ഓരോ തവണ പെൺപക്ഷി മുട്ടയി​ടാ​റാ​കു​മ്പോ​ഴും ആൺപക്ഷി മണ്ണ്‌ മാറ്റി​ക്കൊ​ടു​ക്കും. അപ്പോൾ പെൺപക്ഷി മുട്ടയി​ടാ​നുള്ള കുഴി​യിൽ മുട്ടയി​ടും. ഉടൻതന്നെ ആൺപക്ഷി അവിടെ മണ്ണിട്ട്‌ കൂനയു​ണ്ടാ​ക്കും. സെപ്‌റ്റം​ബർമു​തൽ ഫെബ്രു​വ​രി​വ​രെ​യുള്ള കാലയ​ള​വിൽ പെൺ മാലി പക്ഷി 35 മുട്ടകൾവരെ ഇട്ടേക്കാം.a

ഈ പക്ഷികൾ ഇടയ്‌ക്കി​ടെ മണ്ണിന്‌ ഉള്ളി​ലേക്ക്‌ ചുണ്ടു​ക​ളിട്ട്‌ താപനില പരി​ശോ​ധി​ക്കും. എന്നിട്ട്‌ കാലാ​വ​സ്ഥ​യ്‌ക്ക​നു​സ​രിച്ച്‌ കൂനയു​ടെ താപനില ക്രമീ​ക​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌:

  • വസന്തകാ​ലത്ത്‌, സസ്യപ​ദാർഥങ്ങൾ ജീർണി​ക്കാൻ തുടങ്ങു​ന്ന​തു​കൊണ്ട്‌ കൂടിന്റെ താപനില ഉയരും. ആ സമയത്ത്‌ ചൂട്‌ പുറ​ത്തോട്ട്‌ വിടു​ന്ന​തി​നാ​യി ആൺ മാലി പക്ഷി മുട്ട ഇരിക്കുന്ന കുഴി​യു​ടെ മുകളി​ലുള്ള മണ്ണ്‌ മാന്തി മാറ്റും. പിന്നീട്‌ മണ്ണ്‌ തണുക്കു​മ്പോൾ ആ മണ്ണു​കൊണ്ട്‌ കുഴി വീണ്ടും മൂടും.

  • വേനൽക്കാ​ലത്ത്‌, പകൽസ​മ​യത്തെ സൂര്യന്റെ ചൂടിൽനിന്ന്‌ മുട്ടകൾ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി ആൺപക്ഷി ആ കൂനയ്‌ക്കു മുകളിൽ കൂടുതൽ മണ്ണ്‌ ഇടും. എന്നാൽ എല്ലാ ദിവസ​വും അതിരാ​വി​ലെ ആൺപക്ഷി മണ്ണ്‌ മാന്തി മാറ്റും. അപ്പോൾ കൂടും മണ്ണും തണുക്കും. അതിനു​ശേഷം വീണ്ടും ആ മണ്ണിട്ട്‌ കുഴി മൂടും.

  • ശരത്‌കാ​ല​മാ​കു​മ്പോ​ഴേ​ക്കും കുഴി​യി​ലുള്ള സസ്യപ​ദാർഥങ്ങൾ ജീർണിച്ച്‌ കഴിഞ്ഞി​ട്ടു​ണ്ടാ​കും. അപ്പോൾ ആൺ മാലി പക്ഷി മണ്ണു മുഴു​വ​നും​തന്നെ മാന്തി മാറ്റും. അതു​കൊണ്ട്‌ പകൽസ​മ​യത്തെ സൂര്യന്റെ ചൂട്‌ മുട്ടകൾക്കും മണ്ണിനും ലഭിക്കും. രാത്രി​യി​ലും ആ ചൂട്‌ കുഴി​യിൽ നിലനി​റു​ത്താൻവേണ്ടി പിന്നീട്‌ ആൺ മാലി പക്ഷി ചൂടായ മണ്ണു​കൊണ്ട്‌ വീണ്ടും കൂനയു​ണ്ടാ​ക്കും.

ഓരോ ദിവസ​വും ആൺ മാലി പക്ഷി ശരാശരി അഞ്ചു മണിക്കൂ​റി​ല​ധി​കം പണി​യെ​ടു​ത്താണ്‌ ഏകദേശം 850 കിലോ​ഗ്രാം മണ്ണു മാറ്റു​ന്നത്‌. ഇങ്ങനെ സ്ഥിരമാ​യി മണ്ണു മാറ്റു​ന്ന​തു​കൊണ്ട്‌ മറ്റൊരു പ്രയോ​ജ​ന​വും ഉണ്ട്‌. മണ്ണ്‌ അയയു​ന്ന​തു​കൊണ്ട്‌ മുട്ട വിരി​യു​മ്പോൾ കുഞ്ഞു​ങ്ങൾക്ക്‌ മണ്ണ്‌ മാറ്റി പുറ​ത്തേക്കു വരാൻ എളുപ്പ​മാ​യി​രി​ക്കും.

മാലി പക്ഷികൾ കൂടിന്‌ മുകളിൽനിന്ന്‌ മണ്ണു മാന്തി മാറ്റു​ന്നതു കാണുക

നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? കൂടിന്റെ താപനില ക്രമീ​ക​രി​ക്കാ​നുള്ള മാലി പക്ഷിയു​ടെ കഴിവ്‌ പരിണ​മിച്ച്‌ ഉണ്ടായ​താ​ണോ? അല്ലെങ്കിൽ അത്‌ ആരുടെ കരവി​രുത്‌?

a മുട്ടകൾ വിരി​യാൻ ഏഴുമു​തൽ എട്ട്‌ ആഴ്‌ച​കൾവരെ എടുക്കു​ന്ന​തു​കൊണ്ട്‌ ഈ കൂനയു​ടെ താപനില ക്രമീ​ക​രി​ക്കാ​നുള്ള പ്രവർത്തനം ഏപ്രിൽവരെ തുടരും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക