7 അവരെ കണ്ടപ്പോൾത്തന്നെ യോസേഫ് അവരെ തിരിച്ചറിഞ്ഞു. പക്ഷേ താൻ ആരാണെന്ന കാര്യം യോസേഫ് അവരിൽനിന്ന് മറച്ചുവെച്ചു.+ യോസേഫ് അവരോടു പരുഷമായി സംസാരിച്ചു. “നിങ്ങൾ എവിടെനിന്നുള്ളവരാണ്” എന്നു യോസേഫ് ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ആഹാരം വാങ്ങാൻ കനാൻ ദേശത്തുനിന്ന് വന്നവരാണു ഞങ്ങൾ.”+