21 തിരിച്ച് പോകുംവഴി വിശ്രമസ്ഥലത്ത് എത്തി ഞങ്ങൾ സഞ്ചി തുറന്നപ്പോൾ അതാ, ഓരോരുത്തരുടെയും പണം അവരവരുടെ സഞ്ചിയുടെ വായ്‌ക്കൽ ഇരിക്കുന്നു! ഞങ്ങൾ കൊടുത്ത പണം തൂക്കം ഒട്ടും കുറയാതെ അതിലുണ്ടായിരുന്നു.+ നേരിൽക്കണ്ട് തിരികെ ഏൽപ്പിക്കാനായി ഞങ്ങൾ അതു കൊണ്ടുവന്നിട്ടുണ്ട്.