43 അവർ ദേശം വിട്ട് പോയതുകൊണ്ട് അതു വിജനമായിക്കിടന്നു. അങ്ങനെ ആ കാലം മുഴുവൻ ദേശം അതിന്റെ ശബത്തുകളുടെ കടം വീട്ടി.+ അവരാകട്ടെ എന്റെ ന്യായത്തീർപ്പുകൾ തള്ളിക്കളയുകയും എന്റെ നിയമങ്ങൾ വെറുക്കുകയും ചെയ്തതുകൊണ്ട് ആ കാലം മുഴുവൻ തങ്ങളുടെ തെറ്റിനു വിലയൊടുക്കുകയും ചെയ്‌തു.+