21 പിന്നെ പുരോഹിതൻ സ്ത്രീയെക്കൊണ്ട്, ശാപം ഉൾപ്പെടുന്ന ഒരു ആണ ഇടുവിച്ച് സത്യം ചെയ്യിക്കണം. പുരോഹിതൻ സ്ത്രീയോട് ഇങ്ങനെ പറയണം: “യഹോവ നിന്റെ തുട ക്ഷയിക്കാനും വയറു വീർക്കാനും ഇടവരുത്തട്ടെ, അങ്ങനെ നിന്റെ ജനം നിന്റെ പേര് പറഞ്ഞ് ശപിക്കാനും ആണയിടാനും യഹോവ ഇടവരുത്തട്ടെ.