17 പക്ഷേ കാള, ആൺചെമ്മരിയാട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകൾക്കു മാത്രം നീ മോചനവില വാങ്ങരുത്;+ അവ വിശുദ്ധമാണ്. അവയുടെ രക്തം നീ യാഗപീഠത്തിൽ തളിക്കണം.+ അവയുടെ കൊഴുപ്പ് യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിലുള്ള യാഗമെന്ന നിലയിൽ ദഹിപ്പിക്കണം.+