14 അപ്പോൾ ലയീശ് ദേശം+ ഒറ്റുനോക്കാൻ പോയ ആ അഞ്ചു പേർ അവരുടെ സഹോദരന്മാരോടു പറഞ്ഞു: “ഈ വീടുകളിൽ ഒരു ഏഫോദും കുലദൈവപ്രതിമകളും കൊത്തിയുണ്ടാക്കിയ വിഗ്രഹവും ലോഹപ്രതിമയും+ ഉള്ള കാര്യം നിങ്ങൾക്ക് അറിയാമോ? എന്തു ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിച്ചുകൊള്ളുക.”