10 എസ്ര സത്യദൈവത്തിന്റെ ഭവനത്തിനു മുന്നിൽ സാഷ്ടാംഗം വീണ് കരഞ്ഞുപ്രാർഥിച്ചു.+ അങ്ങനെ എസ്ര തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇസ്രായേല്യരുടെ ഒരു വലിയ കൂട്ടം ചുറ്റും കൂടി അതിദുഃഖത്തോടെ കരഞ്ഞു.