8 രാജാവിന്റെ വാക്കും രാജാവിന്റെ നിയമവും പ്രസിദ്ധമാക്കി ധാരാളം യുവതികളെ ശൂശൻ കോട്ടയിൽ ഹേഗായിയുടെ ചുമതലയിൽ ഏൽപ്പിക്കാൻ കൊണ്ടുവന്നു.+ അക്കൂട്ടത്തിൽ എസ്ഥേറിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുചെന്ന് സ്ത്രീകളുടെ രക്ഷാധികാരിയായ ഹേഗായിയുടെ ചുമതലയിൽ ഏൽപ്പിച്ചു.