8 എൻ മണവാട്ടീ, ലബാനോനിൽനിന്ന്+ എന്നോടൊപ്പം വരൂ.
ലബാനോനിൽനിന്ന് എന്റെകൂടെ പോരൂ.
അമാനയുടെ കൊടുമുടിയിൽനിന്ന്,
സെനീർ പർവതശിഖരത്തിൽനിന്ന്, ഹെർമോൻശൃംഗത്തിൽനിന്ന്,+ ഇറങ്ങിവരൂ.
സിംഹമടകളിൽനിന്ന്, പുള്ളിപ്പുലികളുടെ പർവതങ്ങളിൽനിന്ന്, താഴേക്കു വരൂ.