5 “എന്റെ സോദരീ, എന്റെ മണവാട്ടീ,
ഞാൻ എന്റെ തോട്ടത്തിൽ+ കടന്നിരിക്കുന്നു.
എന്റെ മീറയും+ സുഗന്ധവ്യഞ്ജനങ്ങളും ഞാൻ ശേഖരിച്ചു.
എന്റെ തേനടയും തേനും ഞാൻ കഴിച്ചു.
എന്റെ വീഞ്ഞും പാലും ഞാൻ കുടിച്ചു.”+
“പ്രിയ സ്നേഹിതരേ, ഭക്ഷിക്കൂ!
കുടിച്ച് പ്രേമപ്രകടനങ്ങളാൽ ഉന്മത്തരാകൂ!”+