18 ആദ്യം യരുശലേമിനെയും യഹൂദാനഗരങ്ങളെയും+ അവിടത്തെ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും ആണ് കുടിപ്പിച്ചത്. ഇന്നു കാണുന്നതുപോലെ അവയെ നാശകൂമ്പാരവും പേടിപ്പെടുത്തുന്ന ഒരിടവും ആളുകൾ കണ്ടിട്ട് അതിശയത്തോടെ തല കുലുക്കുന്ന സ്ഥലവും ശാപവും ആക്കാനായിരുന്നു അത്.+