21 അവന്റെ ശ്രേഷ്‌ഠൻ അവന്റെ ആളുകളിൽനിന്നുതന്നെ വരും.
അവന്റെ ആളുകൾക്കിടയിൽനിന്നുതന്നെ അവന്റെ ഭരണാധികാരി എഴുന്നേൽക്കും.
എന്റെ അടുത്ത് വരാൻ ഞാൻ അവനെ അനുവദിക്കും. അവൻ എന്നെ സമീപിക്കും.”
“അല്ലാത്തപക്ഷം എന്നെ സമീപിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ” എന്ന് യഹോവ ചോദിക്കുന്നു.