10 “കാശു വാങ്ങാതെ നിങ്ങൾ വാതിൽ അടയ്ക്കാറുണ്ടോ?+ എന്റെ യാഗപീഠത്തിൽ തീ കത്തിക്കാൻപോലും നിങ്ങൾ പണം വാങ്ങാറില്ലേ?+ എനിക്കു നിങ്ങളോട് ഒരു താത്പര്യവുമില്ല. നിങ്ങൾ അർപ്പിക്കുന്ന കാഴ്‌ചകൾ എനിക്ക് ഒട്ടും ഇഷ്ടമല്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.