20 പിന്നെ ദലീല ഇങ്ങനെ വിളിച്ചുപറഞ്ഞു: “ശിംശോനേ, അങ്ങയെ പിടിക്കാൻ ഫെലിസ്ത്യർ വന്നിരിക്കുന്നു!” ശിംശോൻ ഉറക്കത്തിൽനിന്ന് എഴുന്നേറ്റ്, “ഞാൻ എപ്പോഴത്തെയുംപോലെ+ എന്റെ ബന്ധനം പൊട്ടിച്ച് രക്ഷപ്പെടും” എന്നു പറഞ്ഞു. പക്ഷേ യഹോവ തന്നെ വിട്ടുപോയ കാര്യം ശിംശോൻ അറിഞ്ഞില്ല.