20 ദൈവപുരുഷനായ+ എലീശയുടെ ദാസനായ ഗേഹസി+ ഇങ്ങനെ മനസ്സിൽ പറഞ്ഞു: ‘സിറിയക്കാരനായ നയമാൻ+ കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ എന്റെ യജമാനൻ ഇതാ അയാളെ പറഞ്ഞയച്ചിരിക്കുന്നു! യഹോവയാണെ, അയാളുടെ പിന്നാലെ ഓടിച്ചെന്ന് ഞാൻ അയാളുടെ കൈയിൽനിന്ന് എന്തെങ്കിലും വാങ്ങിയെടുക്കും.’