23 പിറ്റെ വർഷത്തിന്റെ തുടക്കത്തിൽ സിറിയൻ സൈന്യം യഹോവാശിനു നേരെ വന്ന് യഹൂദയെയും യരുശലേമിനെയും ആക്രമിച്ചു.+ അവർ ജനത്തിന്റെ പ്രഭുക്കന്മാരെയെല്ലാം+ കൊന്നുകളയുകയും അവരുടെ സമ്പത്തെല്ലാം കൊള്ളയടിച്ച് അതു മുഴുവൻ ദമസ്കൊസിലെ രാജാവിനു കൊടുത്തയയ്ക്കുകയും ചെയ്‌തു.