19 എന്നാൽ നിനക്കൊരു ശവക്കുഴി കിട്ടിയില്ല;
ആർക്കും ഇഷ്ടമില്ലാത്ത ഒരു കിളിർപ്പുപോലെ നിന്നെ എറിഞ്ഞുകളഞ്ഞിരിക്കുന്നു.
വാളുകൊണ്ട് കുത്തേറ്റ് വീണവർ,
കല്ലുകളുള്ള കുഴിയിലേക്ക് എറിയപ്പെട്ടവർതന്നെ, നിന്നെ മൂടിയിരിക്കുന്നു.
നീ ചവിട്ടിമെതിക്കപ്പെട്ട ഒരു ശവംപോലെയായിരിക്കുന്നു.