-
ലോകത്തിന്റെ യഥാർഥവെളിച്ചംയേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ് ഗൈഡ്
-
-
ജ്യോത്സ്യന്മാർ സന്ദർശിക്കുന്നു; ഹെരോദ് യേശുവിനെ കൊല്ലാൻ പദ്ധതിയിടുന്നു (gnj 1 50:25–55:52)
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മുഖ്യപുരോഹിതന്മാർ: ഇവിടെ കാണുന്ന ഗ്രീക്കുപദം ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്നിടത്ത് “മഹാപുരോഹിതൻ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം ദൈവമുമ്പാകെ ജനത്തിന്റെ മുഖ്യപ്രതിനിധിയായിരുന്നു. ഇവിടെ ബഹുവചനരൂപത്തിൽ ഉപയോഗിച്ചിരിക്കുന്ന ഈ പദം പുരോഹിതഗണത്തിലെ പ്രധാനികളെയാണു കുറിക്കുന്നത്. ഇതിൽ മുൻ മഹാപുരോഹിതന്മാരും സാധ്യതയനുസരിച്ച് 24 പുരോഹിതഗണങ്ങളുടെ തലവന്മാരും ഉൾപ്പെട്ടിരുന്നു.
ശാസ്ത്രിമാർ: തുടക്കത്തിൽ ഈ പദം തിരുവെഴുത്തുകളുടെ പകർപ്പെഴുത്തുകാരെയാണു കുറിച്ചിരുന്നത്. എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും, മോശയുടെ നിയമത്തിൽ പാണ്ഡിത്യമുള്ള, അതു പഠിപ്പിച്ചിരുന്ന വ്യക്തികളാണ് ഇങ്ങനെ അറിയപ്പെട്ടിരുന്നത്.
ക്രിസ്തു: ഗ്രീക്കിൽ “ക്രിസ്തു” എന്ന സ്ഥാനപ്പേരിനു മുമ്പ് ഒരു നിശ്ചായക ഉപപദം (definite article) ഉപയോഗിച്ചിട്ടുണ്ട്. ഇത് മിശിഹ എന്ന നിലയിലുള്ള യേശുവിന്റെ സ്ഥാനത്തിന് ഊന്നൽ നൽകാനായിരിക്കാം.
-