-
മത്തായി 3:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 യേശു യോഹന്നാനോടു പറഞ്ഞു: “ഇപ്പോൾ ഇതു നടക്കട്ടെ; അങ്ങനെ നീതിയായതു ചെയ്യുന്നതാണല്ലോ എന്തുകൊണ്ടും ഉചിതം.” പിന്നെ യോഹന്നാൻ യേശുവിനെ തടഞ്ഞില്ല.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നീതിയായതു ചെയ്യുന്നത്: യേശുവിന്റെ സ്നാനം മാനസാന്തരത്തിന്റെ പ്രതീകമായിരുന്നില്ല. കാരണം യേശു പാപമില്ലാത്തവനും ദൈവത്തിന്റെ നീതിയുള്ള നിയമങ്ങൾ കുറ്റമറ്റ രീതിയിൽ പാലിച്ചവനും ആയിരുന്നു. ആ സ്നാനം സമർപ്പണത്തിന്റെ പ്രതീകവുമായിരുന്നില്ല. കാരണം യേശു അപ്പോൾത്തന്നെ ഒരു സമർപ്പിതജനതയിലെ അംഗമായിരുന്നു. യേശുവിന്റെ സ്നാനം, മിശിഹയെക്കുറിച്ചുള്ള യഹോവയുടെ നീതിയുള്ള ഹിതം ചെയ്യാൻ സ്വയം വിട്ടുകൊടുക്കുന്നതിന്റെ പ്രതീകമായിരുന്നു. അതിൽ തന്നെത്തന്നെ ഒരു മോചനവിലയായി അർപ്പിക്കുന്നതും ഉൾപ്പെട്ടിരുന്നു. അങ്ങനെ, തന്നെക്കുറിച്ച് സങ്ക 40:7, 8-ൽ പറഞ്ഞിരിക്കുന്ന പ്രവചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു യേശു. ആ പ്രവചനം എബ്ര 10:5-9-ൽ വിശദീകരിച്ചിട്ടുണ്ട്.
-