-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഉപ്പ്: ഭക്ഷണം കേടാകാതെ സൂക്ഷിക്കാനും അതിന്റെ രുചി വർധിപ്പിക്കാനും ഉപയോഗിക്കുന്ന ധാതുപദാർഥം. സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാനുള്ള ഉപ്പിന്റെ ഈ കഴിവായിരിക്കാം ഇതു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്; ആത്മീയവും ധാർമികവും ആയി ജീർണിച്ചുപോകാതിരിക്കാൻ മറ്റുള്ളവരെ സഹായിക്കാൻ പറ്റിയ സ്ഥാനത്തായിരുന്നു യേശുവിന്റെ ശിഷ്യന്മാർ.
ഉപ്പുരസം നഷ്ടമാകുക: യേശുവിന്റെ കാലത്ത് ചാവുകടൽ പ്രദേശത്തുനിന്നായിരുന്നു മിക്കപ്പോഴും ഉപ്പു ലഭിച്ചിരുന്നത്. എന്നാൽ അതിൽ ആവശ്യമില്ലാത്ത പല ധാതുക്കളും കലർന്നിരുന്നു. അതിൽനിന്ന് ഉപ്പുരസമുള്ള ഭാഗം നീക്കം ചെയ്താൽ അവശേഷിക്കുന്നത് ഒരു രുചിയുമില്ലാത്ത, ഉപയോഗശൂന്യമായ ഒരു വസ്തുവായിരുന്നു.
-