-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
സേവിക്കുക: ഇതിന്റെ ഗ്രീക്കുക്രിയാപദം, ഒരു അടിമയായി ജോലി ചെയ്യുന്നതിനെ കുറിക്കുന്നു. അങ്ങനെയുള്ള ഒരു അടിമയ്ക്ക് ഒരൊറ്റ യജമാനനേ ഉണ്ടായിരിക്കൂ. ഒരു ക്രിസ്ത്യാനിക്ക് ഒരേ സമയം ദൈവം അർഹിക്കുന്ന സമ്പൂർണഭക്തി കൊടുക്കാനും ഒപ്പം വസ്തുവകകൾ വാരിക്കൂട്ടുന്നതിൽ മുഴുകാനും സാധിക്കില്ലെന്നു പറയുകയായിരുന്നു യേശു.
ധനം: പലപ്പോഴും “മാമോൻ” എന്നു തർജമ ചെയ്തിരിക്കുന്ന മാമ്മോനാസ് (സെമിറ്റിക്ക് ഉത്ഭവമുള്ളത്) എന്ന ഗ്രീക്കുപദത്തെ “പണം” എന്നും പരിഭാഷപ്പെടുത്താം. ധനത്തെ ഒരു യജമാനൻ, അല്ലെങ്കിൽ ഒരു വ്യാജദൈവം ആയി, ആളത്വം കല്‌പിച്ച് പറഞ്ഞിരിക്കുകയാണ് ഇവിടെ. എന്നാൽ ഈ പദം ഒരു പ്രത്യേകദേവതയുടെ പേരായി എന്നെങ്കിലും ഉപയോഗിച്ചിരുന്നെന്നു തറപ്പിച്ചുപറയാൻ സാധിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ല.
-