-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അങ്ങനെ ഈ പ്രവാചകവചനം നിറവേറി: സങ്ക 78:2-ൽനിന്നുള്ള ഉദ്ധരണിയാണ് ഇത്. ആ സങ്കീർത്തനത്തിൽ അതിന്റെ രചയിതാവ് (ഈ വാക്യത്തിൽ ‘പ്രവാചകൻ’ എന്നു വിളിച്ചിരിക്കുന്നു.) ഇസ്രായേൽ ജനതയോടു ദൈവം ഇടപെട്ടതിന്റെ നീണ്ട ചരിത്രം വർണനാത്മകമായാണു വിവരിച്ചിരിക്കുന്നത്. സമാനമായി യേശുവും, തന്റെ ശിഷ്യന്മാരെയും തന്നെ അനുഗമിച്ച ജനക്കൂട്ടങ്ങളെയും പഠിപ്പിക്കാനായി പറഞ്ഞ ധാരാളം ദൃഷ്ടാന്തങ്ങളിൽ ആലങ്കാരികഭാഷ നിർലോപം ഉപയോഗിച്ചിട്ടുണ്ട്.—മത്ത 1:22-ന്റെ പഠനക്കുറിപ്പു കാണുക.
തുടക്കംമുതൽ: മറ്റൊരു സാധ്യത “ലോകം സ്ഥാപിച്ചതുമുതൽ.” “ലോകം” എന്നതിനുള്ള ഗ്രീക്കുപദം പ്രത്യക്ഷപ്പെടുന്ന ഈ പദപ്രയോഗമാണു ചില പുരാതന കൈയെഴുത്തുപ്രതികളിൽ കാണുന്നത്. (മത്ത 25:34-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.) എന്നാൽ മറ്റു പുരാതന കൈയെഴുത്തുപ്രതികളിൽ ഈ വാക്യത്തിൽ കാണുന്ന “തുടക്കംമുതൽ” എന്ന പദപ്രയോഗമാണുള്ളത്.
-