-
മത്തായി 14:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 രാജാവ് ദുഃഖിതനായെങ്കിലും തന്റെ ആണയെയും വിരുന്നുകാരെയും മാനിച്ച് അതു കൊടുക്കാൻ കല്പിച്ചു.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
രാജാവ്: മത്ത 14:1-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ ഹെരോദ് അന്തിപ്പാസിന്റെ ഔദ്യോഗികമായ റോമൻ പദവിനാമം, സംസ്ഥാനത്തിന്റെ നാലിൽ ഒന്നിന്റെ ഭരണാധികാരി (tetrarch) എന്ന് അർഥം വരുന്ന ഒരു പദമായിരുന്നു. എന്നാൽ അദ്ദേഹത്തെ “രാജാവ്” എന്നാണു പൊതുവേ വിളിച്ചിരുന്നത്.
തന്റെ ആണ: മൂലഭാഷയിൽ “ആണകൾ” എന്നു ബഹുവചനരൂപത്തിലാണു (എന്നാൽ മത്ത 14:7-ൽ ഏകവചനരൂപമാണു കാണുന്നത്.) കൊടുത്തിരിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത്, താൻ വാഗ്ദാനം ചെയ്‌ത കാര്യത്തിന് ഒരു മാറ്റവുമില്ലെന്ന് ഉറപ്പുകൊടുക്കാൻ ഹെരോദ് ആവർത്തിച്ച് ആണയിട്ടിരിക്കാം എന്നാണ്.
-