-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യരുശലേമിലേക്കു പോകുംവഴി: സമുദ്രനിരപ്പിൽനിന്ന് ഏകദേശം 750 മീ. (2,500 അടി) ഉയരത്തിലായിരുന്നു യരുശലേം നഗരം. ഇപ്പോൾ യേശുവും ശിഷ്യന്മാരും യോർദാൻ താഴ്വരയിൽ എത്തിനിൽക്കുകയായിരുന്നു. (മത്ത 19:1-ന്റെ പഠനക്കുറിപ്പു കാണുക.) സമുദ്രനിരപ്പിൽനിന്ന് ഏകദേശം 400 മീ. (1,300 അടി) താഴെയായിരുന്നു ആ താഴ്വരയുടെ ഏറ്റവും താഴ്ന്ന ഭാഗം. അതുകൊണ്ട് ഏകദേശം 1,000 മീ. (3,330 അടി) കയറ്റം കയറിയാൽ മാത്രമേ അവർക്ക് യരുശലേമിൽ എത്താനാകുമായിരുന്നുള്ളൂ.
പോകുംവഴി: ചുരുക്കം ചില കൈയെഴുത്തുപ്രതികളിൽ “പോകാൻതുടങ്ങുമ്പോൾ” എന്നാണു കാണുന്നതെങ്കിലും “പോകുംവഴി” എന്ന പരിഭാഷയെയാണു കൂടുതൽ കൈയെഴുത്തുപ്രതികളും പിന്തുണയ്ക്കുന്നത്.
-