-
മത്തായി 21:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അന്ധരും മുടന്തരും ദേവാലയത്തിൽ യേശുവിന്റെ അടുത്ത് വന്നു; യേശു അവരെ സുഖപ്പെടുത്തി.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ദേവാലയം: ‘ജനതകളുടെ മുറ്റത്തെ’ ആയിരിക്കാം ഇവിടെ ഉദ്ദേശിക്കുന്നത്. കാരണം ദേവാലയത്തിലെ കുറെക്കൂടി ഉള്ളിലുള്ള ചില ഭാഗങ്ങളിൽ പ്രവേശിക്കാൻ അന്ധർക്കും മുടന്തർക്കും അനുവാദമില്ലായിരുന്നു. ആ സന്ദർഭത്തിൽ യേശു കാണിച്ച തീക്ഷ്ണത ദേവാലയം ശുദ്ധീകരിക്കുന്നതിൽ മാത്രം ഒതുങ്ങിനിന്നില്ലെന്നും തന്റെ അടുത്ത് വന്ന അന്ധരെയും മുടന്തരെയും സുഖപ്പെടുത്തുന്ന കാര്യത്തിലും അതു പ്രകടമായിരുന്നെന്നും ഉള്ള സൂചനയാകാം മത്തായിയുടെ വിവരണം തരുന്നത്.
-