-
മത്തായി 21:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 ‘എനിക്കു പറ്റില്ല’ എന്ന് അവൻ പറഞ്ഞെങ്കിലും പിന്നീടു കുറ്റബോധം തോന്നി അവൻ പോയി.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
‘എനിക്കു പറ്റില്ല’ എന്ന് അവൻ പറഞ്ഞെങ്കിലും: ചില ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ഈ ദൃഷ്ടാന്തകഥയിലെ (മത്ത 21:28-31) രണ്ട് ആൺമക്കളുടെ മറുപടികളും പ്രവൃത്തികളും വേറൊരു ക്രമത്തിലാണു കൊടുത്തിരിക്കുന്നത്. (പുതിയ ലോക ഭാഷാന്തരത്തിന്റെ മുൻപതിപ്പു കാണുക.) മൊത്തത്തിലുള്ള ആശയം ഒന്നുതന്നെയാണെങ്കിലും ഇപ്പോഴത്തെ പരിഭാഷയ്ക്കാണു കൂടുതൽ കൈയെഴുത്തുപ്രതികളുടെ പിന്തുണയുള്ളത്.
-