വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 21:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “‘പണിയു​ന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു.*+ ഇതിനു പിന്നിൽ യഹോ​വ​യാണ്‌;* നമുക്ക്‌ ഇതൊരു അതിശ​യം​തന്നെ’+ എന്നു തിരുവെ​ഴു​ത്തു​ക​ളിൽ നിങ്ങൾ ഇതുവരെ വായി​ച്ചി​ട്ടി​ല്ലേ?

  • മത്തായി
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 21:42

      വഴിയും സത്യവും, പേ. 246-247

  • മത്തായി: പഠനക്കു​റി​പ്പു​കൾ—അധ്യായം 21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21:42

      മുഖ്യ മൂലക്കല്ല്‌: അഥവാ “ഏറ്റവും പ്രധാ​ന​പ്പെട്ട കല്ല്‌.” സങ്ക 118:22-ലെ എബ്രാ​യ​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ​യും ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ​യും അക്ഷരാർഥം “മൂലയു​ടെ തല” എന്നാണ്‌. ഇതിനെ പല രീതി​യിൽ മനസ്സി​ലാ​ക്കാ​മെ​ങ്കി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ രണ്ടു ഭിത്തി​കളെ ഒന്നിപ്പി​ച്ചു​നി​റു​ത്താൻവേണ്ടി അവ തമ്മിൽ ചേരു​ന്നി​ടത്ത്‌ ഏറ്റവും മുകളി​ലാ​യി സ്ഥാപി​ക്കുന്ന കല്ലായി​രു​ന്നി​രി​ക്കാം ഇത്‌. ഈ പ്രവചനം ഉദ്ധരിച്ച യേശു അതിലെ “മുഖ്യ മൂലക്കല്ല്‌” എന്ന പ്രയോ​ഗം തന്നെ ഉദ്ദേശി​ച്ചാ​ണെന്നു വ്യക്തമാ​ക്കി. ഒരു കെട്ടി​ട​ത്തി​ന്റെ ഏറ്റവും മുകളി​ലെ കല്ല്‌ എളുപ്പം എല്ലാവ​രു​ടെ​യും ശ്രദ്ധയിൽപ്പെ​ടു​ന്ന​തു​പോ​ലെ യേശു​ക്രി​സ്‌തു എന്ന കല്ല്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ചേർന്ന ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു (ഇതിനെ ഒരു ആത്മീയാ​ല​യ​ത്തോ​ടാ​ണു താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌.) മകുടം ചാർത്തു​ന്നു.

      യഹോവ: ഇതു സങ്ക 118:22, 23 വാക്യ​ങ്ങ​ളിൽനി​ന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

      തിരു​വെ​ഴു​ത്തു​ക​ളിൽ: ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ എബ്രാ​യ​ലി​ഖി​ത​ങ്ങളെ മുഴു​വ​നാ​യി കുറി​ക്കാ​നാ​ണു പൊതു​വേ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക