-
മത്തായി 23:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പുതിന, ചതകുപ്പ, ജീരകം എന്നിവയുടെ പത്തിലൊന്നു കൊടുക്കുന്നു.+ എന്നാൽ ന്യായം,+ കരുണ,+ വിശ്വസ്തത എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ നിങ്ങൾ അവഗണിച്ചിരിക്കുന്നു. ആദ്യത്തേതു ചെയ്യുന്നതോടൊപ്പം നിങ്ങൾ രണ്ടാമത്തേതും ചെയ്യേണ്ടിയിരുന്നു.+
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പുതിന, ചതകുപ്പ, ജീരകം എന്നിവയുടെ പത്തിലൊന്ന്: ദൈവം മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് ഇസ്രായേല്യർ തങ്ങളുടെ വിളവിന്റെ പത്തിലൊന്ന് അഥവാ ദശാംശം കൊടുക്കണമായിരുന്നു. (ലേവ 27:30; ആവ 14:22) പുതിന, ചതകുപ്പ, ജീരകം പോലുള്ള സസ്യങ്ങളുടെ പത്തിലൊന്നു കൊടുക്കണമെന്നു നിയമത്തിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നില്ലെങ്കിലും ജൂതപാരമ്പര്യമനുസരിച്ച് അവർ അതു ചെയ്തതിനെ യേശു എതിർത്തില്ല. എന്നാൽ, മോശയിലൂടെ കൊടുത്ത നിയമത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായിരുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിച്ചിട്ട് നിയമത്തിലെ ചെറിയചെറിയ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തതിനാണു യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിച്ചത്.
-