-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മുഖ്യപുരോഹിതന്മാർ: മത്ത 2:4-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “മുഖ്യപുരോഹിതൻ” എന്നതും കാണുക.
മൂപ്പന്മാർ: മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
മഹാപുരോഹിതൻ: ഇസ്രായേൽ ഒരു സ്വതന്ത്രജനതയായിരുന്നപ്പോൾ മഹാപുരോഹിതൻ ജീവിതാവസാനംവരെ ആ സ്ഥാനത്ത് തുടർന്നിരുന്നു. (സംഖ 35:25) എന്നാൽ ഇസ്രായേൽ റോമൻ അധീനതയിലായപ്പോൾ അതിനു മാറ്റംവന്നു. റോമാക്കാർ നിയമിച്ച ഭരണാധികാരികൾക്കു മഹാപുരോഹിതനെ നിയമിക്കാനും നീക്കാനും അധികാരമുണ്ടായിരുന്നു.—പദാവലി കാണുക.
കയ്യഫ: റോമാക്കാർ നിയമിച്ച ഈ മഹാപുരോഹിതൻ വിദഗ്ധനായ ഒരു നയതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിനു തൊട്ടുമുമ്പുണ്ടായിരുന്ന മഹാപുരോഹിതന്മാരെക്കാളെല്ലാം കൂടുതൽ കാലം അദ്ദേഹം ആ സ്ഥാനം വഹിച്ചു. എ.ഡി. 18-ഓടെ നിയമിതനായ അദ്ദേഹം ഏതാണ്ട് എ.ഡി. 36 വരെ ആ സ്ഥാനത്ത് തുടർന്നു.—കയ്യഫയുടെ വീടു സ്ഥിതിചെയ്തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.
-