-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഒരു അപ്പം എടുത്ത് . . . നുറുക്കി: പുരാതനകാല മധ്യപൂർവദേശത്ത് ഉണ്ടാക്കിയിരുന്ന അപ്പം സാധാരണഗതിയിൽ കനം കുറഞ്ഞതായിരുന്നു. പുളിപ്പിക്കാത്തതാണെങ്കിൽ അവ എളുപ്പം ഒടിയുമായിരുന്നു. യേശു അപ്പം നുറുക്കിയതിന്, ആത്മീയതലത്തിലുള്ള എന്തെങ്കിലും നിഗൂഢാർഥങ്ങൾ ഉണ്ടായിരുന്നില്ല. സാധാരണയായി എല്ലാവരും അങ്ങനെയാണ് അത്തരം അപ്പം പങ്കിട്ടിരുന്നത്.—മത്ത 14:19-ന്റെ പഠനക്കുറിപ്പു കാണുക.
പ്രാർഥിച്ചശേഷം: തെളിവനുസരിച്ച് ദൈവത്തിനു നന്ദിയും സ്തുതിയും അർപ്പിക്കുന്ന ഒരു പ്രാർഥനയായിരുന്നു ഇത്.
പ്രതീകമാണ്: എസ്റ്റിൻ (അക്ഷരാർഥം “ആണ്.” അതായത്, “ഇത് എന്റെ ശരീരം ആണ്” എന്ന അർഥത്തിൽ.) എന്ന ഗ്രീക്കുപദത്തിന് ഇവിടെ “അടയാളം; ചിഹ്നം; പ്രതിനിധാനം ചെയ്യുന്നത്” എന്നിങ്ങനെയുള്ള അർഥങ്ങളാണുള്ളത്. അപ്പോസ്തലന്മാർക്കും അത് അങ്ങനെതന്നെയാണു മനസ്സിലായത്. കാരണം, യേശുവിന്റെ പൂർണതയുള്ള ശരീരവും അവർ കഴിക്കാനിരുന്ന പുളിപ്പില്ലാത്ത അപ്പവും ഒരേ സമയം അവരുടെ കൺമുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ അപ്പം യേശുവിന്റെ ശരീരമല്ലെന്ന് അവർക്കു മനസ്സിലാകുമായിരുന്നു. ഇതേ ഗ്രീക്കുപദം മത്ത 12:7-ലും കാണാം. അതിനെ പല ബൈബിൾപരിഭാഷകളും “അർഥം” എന്നാണു വിവർത്തനം ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
-