-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എന്റെ ഉള്ളിലെ: അഥവാ “എന്റെ ദേഹിയുടെ.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ മുഴുവ്യക്തിയെയും കുറിക്കുന്നു. അതുകൊണ്ട് “എന്റെ ദേഹിയുടെ” എന്ന പദപ്രയോഗം “ഞാൻ എന്ന മുഴുവ്യക്തിയുടെയും” എന്നോ “എന്റെ” എന്നു മാത്രമോ പരിഭാഷപ്പെടുത്താനാകും.—പദാവലിയിൽ “ദേഹി” കാണുക.
ഉണർന്നിരിക്കൂ: അഥവാ “ഉണർവോടിരിക്കൂ.” താൻ വരുന്ന ദിവസവും മണിക്കൂറും ശിഷ്യന്മാർക്ക് അറിയാത്തതുകൊണ്ട് അവർ ആത്മീയമായി ഉണർന്നിരിക്കേണ്ടതുണ്ടെന്നു യേശു ഊന്നിപ്പറഞ്ഞിരുന്നു. (മത്ത 24:42; 25:13 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ആ ആഹ്വാനം യേശു ഇവിടെയും മത്ത 26:41-ലും ആവർത്തിക്കുന്നുണ്ട്. ആ വാക്യത്തിൽ ആത്മീയമായി ഉണർന്നിരിക്കുന്നതിനെ, മടുത്ത് പിന്മാറാതെ പ്രാർഥിക്കുന്നതുമായി യേശു ബന്ധിപ്പിച്ചിട്ടുമുണ്ട്. സമാനമായ നിർദേശങ്ങൾ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉടനീളം കാണാം. സത്യക്രിസ്ത്യാനികൾ ആത്മീയമായി ജാഗ്രതയോടിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഇതു കാണിക്കുന്നു.—1കൊ 16:13; കൊലോ 4:2; 1തെസ്സ 5:6; 1പത്ര 5:8; വെളി 16:15.
-