-
മത്തായി 26:68വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
68 “ക്രിസ്തുവേ, നിന്നെ അടിച്ചത് ആരാണെന്നു ഞങ്ങളോടു പ്രവചിക്ക്” എന്നു പറഞ്ഞു.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നിന്നെ അടിച്ചത് ആരാണെന്നു . . . പ്രവചിക്ക്: “പ്രവചിക്ക്” എന്നു പറഞ്ഞപ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, മറിച്ച് യേശുവിനെ അടിച്ചത് ആരാണെന്ന് ഒരു ദിവ്യവെളിപാടിലൂടെ മനസ്സിലാക്കിയെടുക്കാനാണ് അവർ ആവശ്യപ്പെട്ടത്. മർ 14:65-ലെയും ലൂക്ക 22:64-ലെയും സമാന്തരവിവരണങ്ങൾ സൂചിപ്പിക്കുന്നതു യേശുവിനെ ഉപദ്രവിച്ചവർ യേശുവിന്റെ മുഖം മൂടിയിരുന്നു എന്നാണ്. അതുകൊണ്ടായിരിക്കാം അടിച്ചത് ആരാണെന്നു പറയാൻ ആവശ്യപ്പെട്ട് അവർ യേശുവിനെ പരിഹസിച്ചത്.
-