-
മർക്കോസ് 6:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 ഹെരോദ്യയുടെ മകൾ അകത്ത് വന്ന് നൃത്തം ചെയ്‌ത് ഹെരോദിനെയും വിരുന്നിന് ഇരുന്നവരെയും സന്തോഷിപ്പിച്ചു. രാജാവ് പെൺകുട്ടിയോടു പറഞ്ഞു: “ആഗ്രഹിക്കുന്നത് എന്തും ചോദിച്ചുകൊള്ളൂ, ഞാൻ തരാം.”
-
-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഹെരോദ്യയുടെ മകൾ: ഹെരോദ് ഫിലിപ്പോസിനു ഹെരോദ്യയിൽ ജനിച്ച മകളായിരുന്നു ഇത്. ഹെരോദ്യക്കു വേറെ കുട്ടികളുണ്ടായിരുന്നില്ല. ഈ പെൺകുട്ടിയുടെ പേര് തിരുവെഴുത്തുകളിൽ കാണുന്നില്ലെങ്കിലും അതു ശലോമ എന്നാണെന്നു ജോസീഫസിന്റെ രേഖകളിൽ കാണാം. പിൽക്കാലത്ത് ഹെരോദ് അന്തിപ്പാസ് ശലോമയുടെ അമ്മയായ ഹെരോദ്യയെ വിവാഹംകഴിച്ചു. അദ്ദേഹം തന്റെ അർധസഹോദരനായ ഫിലിപ്പോസിന്റെ ഭാര്യയായ ഹെരോദ്യയെ ഇത്തരത്തിൽ സ്വന്തമാക്കിയത് ഒരു വ്യഭിചാരനടപടിയായിരുന്നു.
-