-
മർക്കോസ് 6:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 രാജാവിനു വലിയ സങ്കടം തോന്നിയെങ്കിലും വിരുന്നുകാരുടെ മുന്നിൽവെച്ച് ആണയിട്ടുപോയതുകൊണ്ട് അവളുടെ അപേക്ഷ തള്ളിക്കളയാൻ കഴിഞ്ഞില്ല.
-
-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ആണയിട്ടുപോയതുകൊണ്ട്: മൂലഭാഷയിൽ “ആണകൾ” എന്നു ബഹുവചനരൂപത്തിലാണു കൊടുത്തിരിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത്, ഹെരോദ്യയുടെ മകൾക്കു കൊടുത്ത വാക്കിന് ഒരു മാറ്റവുമില്ലെന്ന് ഉറപ്പുകൊടുക്കാൻ ഹെരോദ് ആവർത്തിച്ച് ആണയിട്ടിരിക്കാം എന്നാണ്.—മത്ത 14:9-ന്റെ പഠനക്കുറിപ്പു കാണുക.
-