-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കുട്ടികൾ: ഇക്കൂട്ടത്തിൽ പല പ്രായത്തിലുള്ള കുട്ടികൾ ഉണ്ടായിരുന്നിരിക്കാം. കാരണം ഇവിടെ ‘കുട്ടികൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം നവജാതശിശുക്കളെയും തീരെ ചെറിയ കുട്ടികളെയും മാത്രമല്ല (മത്ത 2:8; ലൂക്ക 1:59) യായീറൊസിന്റെ 12 വയസ്സുകാരി മകളെയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. (മർ 5:39-42) എന്നാൽ ഇതേ കുട്ടികളുമായി യേശു ഇടപഴകുന്നതിനെക്കുറിച്ച് പറയുന്ന ലൂക്ക 18:15-ലെ സമാന്തരവിവരണത്തിൽ മറ്റൊരു ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ആ പദത്തിനാകട്ടെ തീരെ ചെറിയ കുട്ടികളെ മാത്രമേ കുറിക്കാനാകൂ.—ലൂക്ക 1:41; 2:12.
-