-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നല്ലവനായ ഗുരുവേ: സാധ്യതയനുസരിച്ച് വളരെ ഔപചാരികമായ, മുഖസ്‌തുതി കലർന്ന ഒരു സ്ഥാനപ്പേരെന്ന നിലയിലാണ് ആ മനുഷ്യൻ യേശുവിനെ “നല്ലവനായ ഗുരുവേ” എന്നു വിളിച്ചത്. കാരണം അന്നത്തെ മതനേതാക്കന്മാർ ആളുകളിൽനിന്ന് പൊതുവേ അത്തരം ബഹുമതി ആവശ്യപ്പെട്ടിരുന്നു. യഥാർഥത്തിൽ “ഗുരുവും” “കർത്താവും” (യോഹ 13:13) ആയിരുന്ന യേശുവിന്, ആളുകൾ തന്നെ ഗുരുവെന്നോ കർത്താവെന്നോ വിളിക്കുന്നതിൽ വിരോധമൊന്നുമില്ലായിരുന്നെങ്കിലും തനിക്കു ലഭിച്ച എല്ലാ ബഹുമതിയും യേശു പിതാവിലേക്കാണു തിരിച്ചുവിട്ടത്.
-