-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യരീഹൊ: മത്ത 20:29-ന്റെ പഠനക്കുറിപ്പു കാണുക.
അന്ധനായ ഒരു ഭിക്ഷക്കാരൻ: ഈ സംഭവത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരണത്തിൽ (20:30) രണ്ട് അന്ധന്മാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മർക്കോസും ലൂക്കോസും ഒരാളെക്കുറിച്ചേ പറയുന്നുള്ളൂ. സാധ്യതയനുസരിച്ച് ബർത്തിമായി എന്ന ഈ വ്യക്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാകാം മർക്കോസും ലൂക്കോസും ഒരാളെക്കുറിച്ച് മാത്രം പറഞ്ഞിരിക്കുന്നത്. ബർത്തിമായി എന്ന പേരാകട്ടെ മർക്കോസിന്റെ വിവരണത്തിൽ മാത്രമേ കാണുന്നുള്ളൂ.
-