-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ലോകത്ത് എവിടെ . . . പ്രസംഗിച്ചാലും: മർ 13:10-ലെ തന്റെ പ്രവചനംപോലെതന്നെ സന്തോഷവാർത്ത ലോകമെങ്ങും ഘോഷിക്കപ്പെടുമെന്നു മുൻകൂട്ടിപ്പറയുകയായിരുന്നു യേശു. ഈ സ്‌ത്രീയുടെ ഭക്തിപൂർണമായ പ്രവൃത്തിയും അതിന്റെ ഭാഗമാകുമെന്നാണു യേശു സൂചിപ്പിച്ചത്. ആ സംഭവം രേഖപ്പെടുത്താൻ മൂന്നു സുവിശേഷയെഴുത്തുകാരെ ദൈവം പ്രചോദിപ്പിച്ചു.—മത്ത 26:12, 13; യോഹ 12:7; മർ 13:10-ന്റെ പഠനക്കുറിപ്പു കാണുക.
-